victer-thekkadyഇടുക്കി: തനിക്ക് ഫൈബര്‍ ബോട്ട് ഓടിക്കാന്‍ വേണ്ടത്ര പരിചയമില്ലായിരുന്നെന്ന് ഇടുക്കിയില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍ സാമുവല്‍ തേനി. ബോട്ടിന്റെ രണ്ടു വശത്തുമുള്ളവര്‍ക്ക് മൃഗങ്ങളെ കാണാനായി ഒരു ഭാഗത്തേക്ക് രണ്ടു തവണ പോകാറുണ്ട്. ഒരു വശത്തുള്ള ആളുകള്‍ ദൃശ്യങ്ങള്‍ കണ്ട ശേഷം ബോട്ട് വലതു വശത്തേക്ക് തിരിച്ചപ്പോള്‍ ചരിവുണ്ടായി. ഇതിനൊപ്പം യാത്രക്കാര്‍ എല്ലാവരും ഈ ഭാഗത്തേക്ക് വരികയും ചെയ്തുവെന്നും ഡ്രൈവര്‍ പറഞ്ഞു.

അപകടത്തിന് ശേഷം തേനി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ വിക്ടറിനെ ഇന്ന് ഉച്ചയോടെയാണ് ഐ സിയുവില്‍ നിന്നും മാറ്റിയത്. ബോട്ടിന് സാങ്കേതിക തകരാറൊന്നുമില്ലായിരുന്നുവെന്നും വിക്ടര്‍ പറഞ്ഞു.