Categories

തേക്കടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടി

tekkady-boat-accident-2
തേക്കടി: തേക്കടി ബോട്ടപകടത്തില്‍ മരിച്ച ചെന്നൈ സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചെന്നൈ സ്വദേശി രാജശേഖരയുടെ ഭാര്യ സെന്തില്‍കുമാരി(36) മകള്‍ ഐശ്വര്യ(5) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി.

ഇനി മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് സംശയിക്കുന്നത്. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായ സിനുവിന്റെ മക്കള്‍ അഭിഷേക് (19), അപൂര്‍വ (15) എന്നിവര്‍ കണ്ടെത്താനുള്ളവരില്‍പെടും. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരും. രാവിലെ തിരച്ചിലിനിറങ്ങിയപ്പോള്‍ ഐശ്വര്യയുടെ മൃതദേഹം കരയില്‍ വന്ന് അടിഞ്ഞത് കണ്ടെത്തുകയായിരുന്നു.

ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ മരിച്ചത്. തമിഴ് നീട്ടിലെ കുംഭകോണത്ത് താമസികക്ുന്ന തൃശൂര്‍ സ്വദേശികളായ സിന്‍സര്‍ട്ട് (39), ഭാര്യ സുശീല (35), മകന്‍ അപ്പു (13) എന്നിവരും മരിച്ചവരില്‍പ്പെടും. അഞ്ചു കുടുംബങ്ങളിലെ എല്ലാ അംഗങ്ങളും ദുരന്തത്തില്‍പ്പെട്ട് മരിച്ചു. ആറു കുടുംബങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണു ശേഷിക്കുന്നത്.

അപകട കാരണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. അമിതമായി ആളെ കയറ്റി, ബോട്ട് തിരിക്കുമ്പോള്‍ ചെരിഞ്ഞു, ആളുകള്‍ ഒരു വശത്തേക്ക് ഓടിക്കൂടി, ബോട്ടിന്റെ നിര്‍മ്മാണത്തിലെ പിഴവ് തുടങ്ങിയ കാര്യങ്ങളെല്ലാം അപകട കാരണമായി പറയുന്നുണ്ട്. ഇതെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.