തിരുവനന്തപുരം: ഡിസൈനിഗിലെ അപാകതയാണ് തേക്കടി ബോട്ടപകടത്തിന് പ്രധാനകാരണമെന്ന് അന്വേഷണ കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ബോട്ട് നിര്‍മ്മിച്ച ചെന്നൈയിലെ മറൈന്‍ വിഘ്‌നേഷ് കമ്പനി കുറ്റക്കാരാണെന്നും അന്വേഷണ കമ്മറ്റി വിലയിരുത്തി.

മറൈന്‍ വിഘ്‌നേഷുനായി കെ.ടി.ഡി.സി ഉണ്ടാക്കിയ കറാറില്‍ ദുരൂഹതയുണ്ട്. 4 പ്രമുഖ കമ്പനികളെ മറികടന്നാണ് ഏകപക്ഷീയമായി കെ.ടി.ഡി.സി മറൈന്‍ വിഘനേഷുമായി കരാറിലൊപ്പിട്ടത്. മാത്രമല്ല കരാറൊപ്പിട്ടയുടന്‍ മുഴുവന്‍ തുകയും നല്‍കിയിരുന്നു. കരാറുമായി ബന്ധപ്പെട്ട് ഒരു മന്ധ്യ വര്‍ത്തിയുടെ പ്രവര്‍ത്തനം സജീവമായിരുന്നു. ഇയാള്‍ കെ.ടി.ഡി.സിയിലെ ഉദ്‌ദ്യോഗസ്ഥന്റെ ബന്ധുവാണെന്ന് സംശയമുണ്ട്. പരിധിയിലധികം ആളുകള്‍ ബോട്ടില്‍ കയറിയിരുന്നു. യാത്രക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനം ബോട്ടില്‍ ലഭ്യമായിരുന്നില്ല. ഇതും അപകടത്തിന് ആക്കം കൂട്ടി. കമ്മറ്റി വിലയിരുത്തി.

അതേസമയം മരക്കുറ്റിയില്‍ തട്ടിയാണ് ബോട്ട് തകര്‍ന്നതെന്ന വാദം കമ്മീഷന്‍ നിരാകരിച്ചു. ഇത് തെറ്റാണെന്നും ബോട്ട് മറിഞ്ഞിടത്ത് കുറ്റി ഉണ്ടായിരുന്നില്ലെന്നും കമ്മറ്റി കണ്ടെത്തി.