tekkadi

തേക്കടി: തേക്കടി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ചീഫ് ബോട്ട് ഇന്‍സ്‌പെക്ടര്‍ എം.മാത്യൂസിനെ പോലീസ് അറസ്റ്റുചെയ്തു. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീലേഖയുടെ നിര്‍ദേശപ്രകാരമാണ് തേക്കടിയില്‍ വെച്ച്് മാത്യൂസിനെ അറസ്റ്റ് ചെയ്തത്.

ബോട്ടിന് ഐ.ആര്‍.എസ് രേഖ വാങ്ങിയില്ലെന്ന കുറ്റത്തിനാണ് അറസ്റ്റ്. ബോട്ടില്‍ ടിക്കറ്റില്ലാതെ യാത്രക്കാരെ കയറ്റിയതായും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു ഫോറസ്റ്റ് ഗാര്‍ഡും അറസ്റ്റിലാവുമെന്നാണ് സൂചന.

ബോട്ടിന് ഇന്ത്യന്‍ റജിസ്‌ട്രേഷന്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരം ലഭിച്ചിരുന്നതിനാലാണ് താന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് മാത്യൂസ് ഇന്നലെ തെളിവെടുപ്പ് സമയത്ത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.

ബോട്ടിന്റെ ചെരിവു നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും എന്നാല്‍ അതു ഗൗരവമായി എടുക്കേണ്ടന്ന് ഐആര്‍എസ് പറഞ്ഞിരുന്നതായും മാത്യൂസ് അറിയിച്ചിരുന്നു.