Categories

തേക്കടി ദുന്തം: മരണം 45

tekkadi

ഇടുക്കി: തേക്കടി ബോട്ട് ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി. ഇതോടെ എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ നാവിക സേന തിരച്ചില്‍ നിര്‍ത്തി. അതേസമയം, പൊലീസും വനംവകുപ്പും മേഖലയില്‍ നിരീക്ഷണം തുടരും.

ഹൈദരാബാദ് സ്വദേശി അഭിലാഷിന്റെ മൃതദേഹാണ് ഇന്നു രാവിലെ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിനു സമീപത്തു നിന്നാണ് അഭിലാഷിന്റെ മൃതദേഹം ലഭിച്ചത്. അഭിലാഷിന്റെ മൃതദേഹം പ്രാഥമിക നടപടികള്‍ക്കായി കുമിളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അഭിലാഷിന്റെ സഹോദരി അപൂര്‍വയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇത് പോസ്റ്റ് മോര്‍ട്ടത്തിനു
ശേഷം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദിലെ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ സനൂറിന്റെ മക്കളാണ് അഭിലാഷും അപൂര്‍വ്വയും.

സംഭവ സ്ഥലത്ത് ഇന്ന് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തും. ഫൊറന്‍സിക് മേധാവി കെ. മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തുക. അപകട കാരണം സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കെ. മോഹനന്‍ പറഞ്ഞു. ദുരന്തത്തിന് ഇടയാക്കിയ ‘ജലകന്യക’ ബോട്ടിന്റെ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലാസ്‌കര്‍ അനീഷ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.