Categories

തെഹല്‍ക്ക: തേജ്പാല്‍ ഗോവ പോലീസിന് മുമ്പില്‍ ഇന്ന് ഹാജരാകില്ല

tarun

ന്യൂദല്‍ഹി:  സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കൂട്ടിലായ തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ ഗോവ പോലീസിന് മുമ്പില്‍ ഇന്ന് ഹാജരാകില്ല.  പോലീസിന് മുമ്പാകെ ഹാജരാവാന്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

ഇന്ന് 3ന് ഗോവയില്‍ ഹാജരാകണമെന്നുള്ള പോലീസിന്റെ സന്ദേശം തനിക്ക് വൈകിയാണ് ലഭിച്ചതെന്നും ഗോവയില്‍ എത്താന്‍  മതിയായ സമയമില്ലെന്നും കാണിച്ച്‌
ഇന്നലെ രാത്രി 11 നാണ് തേജ്പാല്‍ സന്ദേശമയച്ചത്.

ശനിയാഴ്ച്ച വരെ സമയമാണ് തേജ്പാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇന്ന് 3ന് ഹാജരാകണമെന്നായിരുന്നു തേജ്പാലിനോട് ഗോവന്‍ പോലീസ് ആവശ്യപ്പെട്ടത്.  അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും തേജ്പാല്‍ സന്ദേശത്തില്‍ അറിയിച്ചു.

ഇതിനിടെ തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഷോമ ചൗധരി രാജിവെച്ചു.

തെഹല്‍ക്കയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന തരുണ്‍ തേജ്പാലിനെതിരെ ഉയര്‍ന്ന ലൈംഗികപീഡന വിവാദത്തില്‍ തേജ്പാലിനെ സംരക്ഷിക്കുന്ന നിലപാടാണ് ഷോമ സ്വീകരിച്ചതെന്ന് വിമര്‍ശനമുണ്ടായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് പ്രമുഖ സ്ഥാനങ്ങളിലിരുന്ന നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും.

Tagged with: |