ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ തേജസ്വിനി സാവന്ത് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി. ഇതോടെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോര്‍ഡും തേജസ്വിനി സ്വന്തമാക്കി. മ്യൂണിക്കില്‍ നടന്ന 500 മീ. റൈഫിള്‍ വിഭാഗത്തിലാണ് തേജസ്വിന് ഇന്ത്യയുടെ തേജസ്സായത്.

മല്‍സരത്തില്‍ 597 പോയിന്റ് നേടി തേജസ്വിനി റഷ്യന്‍ ഷൂട്ടര്‍ മരിയാന ബൊക്കോവയ്‌ക്കൊപ്പം ഒന്നാംസ്ഥാനം നേടുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ ഇരുപത്തൊമ്പതുകാരി സ്വര്‍ണം നേടിയിരുന്നു. സ്വര്‍ണവും ലോകറെക്കോര്‍ഡും നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനം നടത്താന്‍ തന്നെ സഹായിക്കുമെന്നും തേജസ്വിനി പറഞ്ഞു.