തിരുവനന്തപുരം: തേജസ് ദിനപത്രം തിരുവനന്തപുരം ഓഫിസിനു നേരെ ബി എസ് പി പ്രവര്‍ത്തകരെന്ന് കരുതുന്ന സംഘം ആക്രമണം നടത്തി. ബി എസ് പി അനുകൂല മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.

ഓഫിസിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം അക്രമികള്‍ തല്ലിതകര്‍ത്തു. പത്രത്തിന്റെ സൈന്‍ ബോര്‍ഡ് കല്ലേറില്‍ തകര്‍ന്നു. ഇരുപതോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. പോലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.