എഡിറ്റര്‍
എഡിറ്റര്‍
തെഹല്‍ക്ക: പരസ്പരം ആരോപണങ്ങളുന്നയിച്ച് സുഷമയും സിബലും
എഡിറ്റര്‍
Wednesday 27th November 2013 7:27pm

sushama2

ന്യൂദല്‍ഹി: തെഹല്‍ക്കയിലെ മാധ്യമപ്രവര്‍ത്തക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര നിയമമന്ത്രി കപില്‍ സിബലും ബി.ജെ.പി നേതാവ് സുഷമ സ്വരാജും രംഗത്ത്.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ സംരക്ഷിക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ കോണ്‍ഗ്രസുകാരനായ ഒരു മന്ത്രി ശ്രമിക്കുകയാണെന്ന് സുഷമ സ്വരാജ് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് സുഷമ വിവാദ പ്രസ്താവന നടത്തിയത്.

അതേസമയം ആരോപണം തന്നെക്കുറിച്ചാണെങ്കില്‍ പരസ്യമായി പേരെടുത്ത് പറയാന്‍ കപില്‍ സിബല്‍ സുഷമയെ വെല്ലുവിളിച്ചു.

തെഹല്‍കയില്‍ തനിക്ക് ഓഹരികളില്ല. തേജ്പാലിന്റെ അമ്മ തന്റെ സഹോദരിയല്ലെന്നും ഇതെല്ലാം തെറ്റായ പ്രചരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്കെതിരെ താന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണ് ബി.ജെ.പി തന്റെ നേര്‍ക്ക് തിരിയുന്നതെന്നും  കപില്‍ സിബല്‍ ആരോപിച്ചു.

Advertisement