കോഴിക്കോട്: കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ്സില്‍ യാത്രക്കാരെ കൊള്ളയടിച്ച് സ്വര്‍ണവും പണവും കവര്‍ന്നു.

പുലര്‍ച്ചെ 2 45 ന് ഛന്നപട്ടണയ്ക്ക് അടുത്തായിരുന്നു സംഭവം. യാത്രതുടരവേ ഛന്നപട്ടണയ്ക്ക് അടുത്ത് വെച്ച് ബസ്സ് തടഞ്ഞു നിര്‍ത്തിയ അജ്ഞാത സംഘം വടിവാള്‍ കാട്ടി സ്വര്‍ണവും പണവും കവരുകയായിരുന്നു.

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ബസ്സ് ഛന്നപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.