Administrator
Administrator
പത്തനംതിട്ട സഹകരണ ബാങ്കില്‍ വന്‍ മോഷണം
Administrator
Monday 22nd August 2011 11:16am

ice cream investigationപത്തനംതിട്ട: മെഴുവേലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. അഞ്ച് കിലോ സ്വര്‍ണ്ണവും നാല് ലക്ഷം രൂപയും മോഷ്ടിച്ചതായാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ പത്ത് മണിക്ക് ജീവനക്കാര്‍ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ബാങ്കിന്റെ സ്‌ട്രോങ് റൂം തകര്‍ത്ത് ലോക്കര്‍ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിലെ മുഴുവന്‍ ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടതായാമ് പ്രാഥമിക നിഗമനം.

ഇന്നലെ ഞായറാഴ്ചയായതിനാല്‍ ബാങ്ക് അവധിയായിരുന്നു. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആകാം മോഷണം നടന്നതെന്ന് കരുതുന്നു. പന്തളം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisement