എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച
എഡിറ്റര്‍
Friday 25th January 2013 7:22am

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച.

എം.എം അലി റോഡില്‍ ചിന്താവളപ്പ് ജംങ്ഷനിലെ സുല്‍ത്താന ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയില്‍ നിന്നും 18.5 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി.

Ads By Google

ഇന്ന് പുലര്‍ച്ചെ 3 മണിക്കും 4 നും ഇടയ്ക്കാണ് മോഷണം നടന്നതെന്ന് പോലീസ് അറിയിച്ചു. ജ്വല്ലറിയില്‍ ഡിസ്പ്‌ളേ ചെയ്ത സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഒരു ലാപ്‌ടോപ്പുമാണ് മോഷണം പോയത്.

ജ്വല്ലറിയുടെ പുറകുവശത്തെ ചുമര്‍ പിക്കാസുകൊണ്ട് തുരന്നാണ് മോഷ്ടാവ് അകത്തുകയറിയിരിക്കുന്നത്. മോഷ്ടാവിന്റെ ദൃശ്യം സി.സി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

എന്നാല്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ള മോഷ്ടാവ് മുഖം ടവല്‍കൊണ്ട് മറച്ച നിലയിലാണ്. പൊലീസ് നായ മണം പിടിച്ച ശേഷം സമീപത്തെ അടഞ്ഞു കിടക്കുന്ന ഹോട്ടലിന്റെ സെക്യൂരിറ്റി മുറിയില്‍ കയറി.

മോഷ്ടാവിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി കസബ പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ചു.

Advertisement