കൊച്ചി: യൂട്യൂബില്‍ തരംഗമായി തീരം സിനിമയുടെ പ്രമോ സോങ്. ആലപ്പുഴയെ കുറിച്ച് വര്‍ണിക്കുന്ന ഈ പാട്ട് അഫ്‌സല്‍ യുസുഫിന്റെ സംഗീതത്തില്‍ അജി കാറ്റൂറാണ് രചിച്ച് ആലപിച്ചിരിക്കുന്നത്.

നിയാ അബുബക്കര്‍, റിയോ സ്‌കോട്ട്, വിഷ്ണു എസ് രാജന്‍, നിദാദ് കെ എന്‍, തേജസ് സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

സഹീദ് അറാഫത്ത് സംവിധാനം നിര്‍വഹിച്ച ‘തീരം’, അനശ്വരനടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്.

മരിയ യോഹന്നാന്‍ ആണ് നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്ജലി നായര്‍, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദന്‍ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്.

പ്രിനിഷ് പ്രഭാകരനും അന്‍സാര്‍ താജുദീനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്‌സല്‍ ആണ് ‘തീരം’ നിര്‍മിച്ചിട്ടുള്ളത്.