ന്യൂദല്‍ഹി: ഇന്ത്യന്‍ നാടക രംഗത്തെ പ്രശസ്തനായ സത്യദേവ് ദുബെ (75) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു ദുബെയുടെ അന്ത്യം. രോഗം മൂലം സെപ്തംബര്‍ മാസം മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു.

ഛത്തീസ്ഗണ്ഡിലെ ബിലാസ്പൂരിലാണ് ദുബെ ജനിച്ചത്. ക്രിക്കറ്ററാകണമെന്ന ആഗ്രഹവുമായി മുംബൈയിലേക്ക് വണ്ടികയറിയതാണ് അദ്ദേഹം. പക്ഷേ ദുബെ എത്തിപ്പെട്ടത് നാടകരംഗത്താണ്.

Subscribe Us:

നാടക രചയ്താവും സംവിധായകനും തിരക്കഥാ രചയ്താവുമായിരുന്ന ദുബെ സിനിമാ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1971ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1978ല്‍ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും 1980ല്‍ മികച്ച സംഭാഷണത്തിന് ഫിലിംഫെയര്‍ അവാര്‍ഡും ലഭിചിച്ചിട്ടുണ്ട്. പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

യയാതി, ഹയവദന, ബദല്‍ സര്‍ക്കാര്‍, ഓര്‍ ടോട്ടാ ബോല, ആധെ അധൂരെ, ഖാമോഷ്, അദാലത്ത് ജാരി ഹെ, എ റെയ്ന്‍കോട്ട് ഫോര്‍ ഓള്‍ ഒക്കേഷന്‍സ് തുടങ്ങിയവ പ്രശസ്ത നാടകങ്ങളാണ്.

Malayalam News

Kerala News in English