എഡിറ്റര്‍
എഡിറ്റര്‍
തിയേറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു
എഡിറ്റര്‍
Friday 9th November 2012 9:26am

തിരുവനന്തപുരം: സംസ്ഥാനത്ത് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിവരുന്ന സിനിമാ സമരം പിന്‍വലിച്ചു. ഇന്നലെ മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.

തങ്ങളുടെ ആവശ്യങ്ങള്‍ പലതും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കിലും സമരം പിന്‍വലിക്കുകയാണെന്ന് ഉടമകള്‍ അറിയിക്കുകയായിരുന്നു. തിയേറ്റര്‍ ഉടമകളുടെ ആവശ്യങ്ങളില്‍ പലതും ന്യായമാണെന്നും തിയേറ്ററുകള്‍ക്കായി പുതിയ പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി ചര്‍ച്ചക്ക് ശേഷം അറിയിച്ചു.

Ads By Google

അതേസമയം, തിയേറ്റര്‍ ഉടമകളുടെ പ്രധാന ആവശ്യമായ സര്‍വീസ് ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചില്ല.

സര്‍വിസ് ചാര്‍ജ് വര്‍ധന, ക്ഷേമ നിധി പിരിക്കാനുള്ള നീക്കം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒരാഴ്ച്ചയായി എ ക്ലാസ് തിയേറ്ററുകള്‍ സമരത്തിലായിരുന്നു.

ഇന്നലെ ചര്‍ച്ച നടത്താന്‍ മന്ത്രി ഗണേഷ് കുമാറും മുഖ്യമന്ത്രിയും വിസമ്മതിച്ചതായി തിയേറ്റര്‍ ഉടമകള്‍ പരാതിപ്പെട്ടിരുന്നു. സമരം നടത്തുന്ന എ ക്ലാസ് തിയേറ്ററുടമകളുമായി മന്ത്രി ഇന്ന് ചര്‍ച്ച അനുവദിച്ചതായിരുന്നെന്നും എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ ചര്‍ച്ചക്കില്ലെന്നുമാണ് ലഭിച്ച വിവരമെന്നും ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആരേയും ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന നിലപാടിലായീരുന്നു മന്ത്രിയുടെ ഓഫീസ്. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തുകയായിരുന്നു.

Advertisement