Categories

Headlines

വ്യാജ സിഡി: തിയ്യേറ്റര്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജ സിഡി നിര്‍മാണ കേസില്‍ തിയ്യേറ്റര്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. മലയാള സിനിമകളുടെ വ്യാജ സിഡികള്‍ നിര്‍മിക്കുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ബാംഗ്ലൂര്‍ സ്വദേശിയായ മൂന്ന് പേരെ ആന്റി പൈറസി സെല്‍ വിഭാഗം പിടികൂടിയത്.  ബംഗ്ലൂര്‍ സിറ്റിയിലെ ‘ എച്ച്.എം.ടി’ സിനിമാ തിയ്യേറ്റര്‍ മാനേജര്‍  ലുംബ കാവേരപ്പ(49), ബെയ്‌റ(27), വിനയകുമാര്‍(24) എന്നിവരെ എസ്പി: രാജ്പാല്‍ മീണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കമലിന്റെ സ്വപ്‌നസഞ്ചാരിയെന്ന ചിത്രത്തിന്റെ വ്യാജ ഡി.വി.ഡികളും സിഡികളും വിപണിയില്‍ എത്തിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഹോം എന്റര്‍ടെയിന്‍മെന്റ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വ്യാജ സിഡി ലഭിച്ചതിനെത്തുടര്‍ന്നു പകര്‍പ്പവകാശ ഉടമ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയായ എഡിജിപി: വിന്‍സണ്‍ എം. പോളിനു പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികള്‍ പിടിയിലായത്.

മൂന്നുപേരുടെ അറസ്റ്റ് വിവരമറിഞ്ഞു നാലാമത്തെ പ്രതി ആത്മഹത്യ ചെയ്തു. ബാംഗ്ലൂര്‍ സ്വദേശി ഹേമന്ത് (27) ആണ് ആത്മഹത്യ ചെയ്തത്. കാവരേപ്പയുടെ തിയ്യേറ്ററിലെ പ്രോജക്ടര്‍ ഓപ്പറേറ്ററാണ് ബെയ്‌റ. വിനയകുമാര്‍ ബുക്കിങ് ക്ലാര്‍ക്കാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറങ്ങിയ അന്‍പതോളം മലയാള സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഇവര്‍ നിര്‍മിച്ചതായി കണ്ടെത്തി.

ബീമാപള്ളിയില്‍നിന്നു ലഭിച്ച വ്യാജ സിഡികള്‍ കോടതി അനുമതിയോടെ ലാബുകളില്‍ പരിശോധനയ്ക്കയച്ചതില്‍ നിന്നാണ് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചത്. ഡിസംബര്‍ 14നു ബാംഗ്ലൂരിലെ എച്ച്.എം.ടി തിയറ്ററില്‍ അര്‍ധരാത്രിക്കുശേഷം ‘സ്വപ്നസഞ്ചാരിയുടെ പ്രത്യേക പ്രദര്‍ശനം നടത്തി കാംകോഡര്‍ ഉപയോഗിച്ചാണു സിഡി റിക്കോര്‍ഡ് ചെയ്തതെന്ന് ചെന്നൈയിലെ ‘ക്യൂബ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

സിനിമ, ഷോ, തിയറ്റര്‍, തീയതി, സമയം എന്നിവ വ്യക്തമാകുന്ന ഫോറന്‍സിക് വാട്ടര്‍മാര്‍ക്ക് ഉപയോഗിച്ചാണ് ഇതു നിര്‍ണയിച്ചത്. ആന്റി പൈറസി സെല്‍ ഡിവൈഎസ്പി: എസ്. റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിയറ്ററിലെത്തി മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്തു.

അടുത്തിടെ റിലീസ് ചെയ്ത ‘ഉന്നം’ എന്ന സിനിമയും ഇതിലുള്‍പ്പെടുന്നു. ഒരു സിനിമ റിക്കോര്‍ഡ് ചെയ്യുന്നതിന് 15000 രൂപയാണു ലഭിക്കുന്നതെന്ന് പ്രതികള്‍ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.  പ്രതികളെ കോടതിയില്‍ ഹാജരാക്കി.

സി.ഐ: സ്റ്റിയൂവര്‍ട്ട് കീലര്‍, എസ്.ഐമാരായ അനൂപ് ആര്‍. ചന്ദ്രന്‍, ഷിബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ബാംഗ്ലൂരിലെ ബി.എസ്.എഫ് ഡി.ഐ.ജി: ഈപ്പന്‍ ആണ് അന്വേഷണസംഘത്തിനു വേണ്ട സഹായങ്ങള്‍ നല്‍കിയത്.

Malayalam news

Kerala news in Englishതാജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ