എഡിറ്റര്‍
എഡിറ്റര്‍
‘ബ്രോക്കണ്‍ ലല്ലബി’ ഒരുങ്ങുന്നു..
എഡിറ്റര്‍
Tuesday 29th January 2013 3:43pm

ഒമാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡ്രീം വീവര്‍ ഇന്റര്‍നാഷണല്‍ എന്ന നാടക സംഘം അവതരിപ്പിക്കുന്ന ‘ദി ബ്രോക്കണ്‍ ലല്ലബി’ എന്ന ഇംഗ്ലീഷ് എകാംഗ നാടകം ഒരുങ്ങുന്നു.

പ്രശസ്ത ജര്‍മന്‍ നാടകകൃത്തായ ബ്രെതോല്ദ് ബ്രെഹ്തിന്റെ ‘The Caucasian chalk circle” എന്ന നാടകത്തിന്റെ പുനരാവിഷ്‌കാരമാണ് ‘ദി ബ്രോക്കണ്‍ ലല്ലബി’.

Ads By Google

അധികാരത്തിന്റെയും സുഖലോലുപതയുടെയും ഇടയില്‍ വികലമാവുകയും വന്‍ പ്രതിസന്ധികള്‍ക്കിടയിലും ഒളി മങ്ങാതെ ജ്വലിച്ചു നില്‍ക്കുകയും ചെയ്യുന്ന മാതൃത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കൈകാര്യം ചെയ്യുന്ന നാടകം ഗ്രാമീണതയില്‍ നിന്നും നാഗരികതയിലെക്കുള്ള പാതയില്‍ സ്വാഭാവികത നഷ്ടപ്പെടുന്ന മാതൃത്വത്തിന്റെ ക്രിയാത്മക പ്രശ്‌നങ്ങളിലെക്കും വെളിച്ചം വീശുന്നു.

നതെല എന്ന ഗവര്‍ണറുടെ ഭാര്യക്കും ഗ്രുഷ എന്ന വേലക്കരിക്കുമിടയില്‍ മൈക്കിള്‍ എന്ന കുട്ടിയെ ചൊല്ലിയുണ്ടാവുന്ന സംഘര്‍ഷമാണ് നാടകത്തിന്റെ ഇതിവൃത്തം. ഏതൊരു നിധിയുടെയും യഥാര്‍ത്ഥ അവകാശി പാരമ്പര്യമായി അതിന്റെ ഉടമസ്ഥാവകാശം ലഭിച്ചവരല്ല, മറിച്ചു അത് ക്രിയാത്മകമായി ഉപയോഗിക്കുന്നവരാണ് എന്ന പുരോഗമന രാഷ്ട്രീയം തന്നെയാണ് നാടകം ചര്‍ച്ച ചെയ്യുന്നത്.

നെല്‍പ്പാടങ്ങള്‍ മുഴുവന്‍ നികത്തപ്പെടുകയും ലക്ഷക്കണക്കിന് ഭൂരഹിതര്‍ ഭൂമിക്കായി സമരം ചെയ്യുകയും സി പി ഐ എം ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തിറങ്ങുകയും ചെയ്ത ഈ പശ്ചാത്തലത്തില്‍ നാടകത്തിന്റെ പ്രസക്തിയേറുന്നു.

പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്റെ സംവിധാന മേല്‍നോട്ടത്തില്‍ ശ്രീജിത്ത് പോയില്‍കാവ് പുനരാഖ്യാനം നിര്‍വഹിക്കുന്ന നാടകത്തിന്റെ പ്രീമിയര്‍ ഷോ ഫെബ്രവരി രണ്ടാം വാരത്തോടെ തൃശ്ശൂരില്‍ അരങ്ങേറും. എന്‍ ആര്‍ ഐ മലയാളിയായ പ്രിയ മേനോന്‍ ആണ് അഭിനയിക്കുന്നത്.

Advertisement