താനെ:  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്ന് 23 ലക്ഷം കവര്‍ന്നു.ഭയന്തര്‍ റയില്‍വെ സ്‌റ്റേഷനു സമീപമുള്ള എടിഎമ്മിലാണ് കവര്‍ച്ച.

Ads By Google

ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെയാണ് കവര്‍ച്ച നടത്തിയത്.

എടിഎം പ്രവര്‍ത്തന രഹിതമാണെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ബാങ്ക് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.

ബാങ്ക് ജീവനക്കാരനെ കെട്ടിയിട്ട ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.  ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.