എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന്റെയും മാധുരി ദിക്ഷിത്തിന്റെയും മെഴുകു പ്രതിമകള്‍ ലോക ടൂറില്‍ ഉള്‍പ്പെടുത്തില്ല
എഡിറ്റര്‍
Sunday 3rd June 2012 4:13pm

സല്‍മാന്‍ ഖാന്റെയും മാധുരി ദിക്ഷിത്തിന്റെയും പ്രതിമകള്‍ ഇംഗ്ലണ്ടില്‍ നിന്നും ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള ലോക ടൂറില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് മെഴുകു പ്രതിമാ മ്യൂസിയമായ മാഡം തുസൗഡ്‌സിന്റെ ജനറല്‍ മാനേജര്‍ കെല്ലി മാക്ക്. ബോളിവുഡ് സ്റ്റാറുകളുടെ പ്രതിമകള്‍ വേള്‍ഡ് ടൂറില്‍ പങ്കെടപ്പിക്കാന്‍ അയച്ചു കൊടുത്തതായിരുന്നു.

മാഡം തുസൗഡ്‌സിലെ സന്ദര്‍ശകര്‍ സല്‍മാനെയും മാധുരീ ദിക്ഷിത്തിന്റെയും പ്രതിമകള്‍ കണാന്‍ ധാരാളമായി ഒഴുകിയെത്തുന്നു എന്നതാണ് ഈ പ്രതിമകള്‍ ടൂറില്‍ നിന്നും ഒഴിവാക്കേണ്ടി വരുന്നതെന്നും കെല്ലി മാക്ക് വിശദീകരിച്ചു. ‘മാധുരിയും സല്‍മാന്‍ഖാനും ബോളി വുഡിലെ ഏറ്റവും പോപ്പുലറായ താരങ്ങളാണ്. അവരെ കാണാന്‍ ജനങ്ങള്‍ കവിഞ്ഞൊഴുകുകയാണ്. അതുകൊണ്ട് അവരെ ടൂറില്‍ ഉള്‍പ്പെടുത്തുന്നില്ല.’ കെല്ലി പറഞ്ഞു.

എന്നാല്‍ അതേസയം ഐശ്വര്യ റായ്, കരീന കപൂര്‍, ഹൃതിക് റോഷന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ പ്രതിമകള്‍ ടൂറില്‍ ഉല്‍പ്പെടുത്തുന്നുണ്ട്.

Advertisement