എഡിറ്റര്‍
എഡിറ്റര്‍
സരിതയും ഉന്നതരുമായുള്ള ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ബിജുവിന്റെ അഭിഭാഷകന്‍
എഡിറ്റര്‍
Thursday 21st November 2013 2:52pm

biju-radhakrishnan-2

കൊച്ചി: സരിതയും ഉന്നതരുമായുള്ള ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ അഡ്വ. ജേക്കബ് മാത്യു.

മന്ത്രിമാരായ എ. പി എനില്‍ കുമാര്‍, കെ.സി വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരടങ്ങുന്ന ദൃശ്യങ്ങളാണ് തന്റെ പക്കലുള്ളതെന്നും രേഖാമൂലം ബിജുവിന്റെ അനുവാദം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ജേക്കബ് മാത്യു പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സരിത എസ് നായര്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞ പേരുകള്‍ 3 മന്ത്രിമാരുടേതാണെന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കെ.സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍, മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് സരിത മജിസട്രേറ്റിനോട് പറഞ്ഞതെന്നും ബിജു പറഞ്ഞിരുന്നു.

Advertisement