എഡിറ്റര്‍
എഡിറ്റര്‍
നിയമവിരുദ്ധമായ ഫണ്ടിനായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍: ദൃശ്യങ്ങള്‍ പുറത്ത്
എഡിറ്റര്‍
Friday 22nd November 2013 8:26am

aam-admi

ന്യൂദല്‍ഹി: നിയമവിരുദ്ധമായി ഫണ്ട് കണ്ടെത്താന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചുവെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ആം ആദ്മി പാര്‍ട്ടി നോതാവായ ഷാസിയ ഇല്‍മി, കുമാര്‍ വിശ്വാസ് എന്നിവരാണ് ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചെയ്യുന്ന സഹായങ്ങള്‍ക്ക് പ്രതിഫലമായി പണം കൈപ്പറ്റാന്‍  തങ്ങള്‍ തയ്യാറാണെന്നും പാര്‍ട്ടി സംഭാവനകള്‍ പണമായി സ്വീകരിക്കാറുണ്ടെന്നും നേതാക്കള്‍ ദൃശ്യത്തില്‍ പറയുന്നു.

ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വരാനിരിക്കുന്ന ദല്‍ഹി തിരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം ഷാസിയ  ഇല്‍മിക്ക്് നഷ്ടമാകും.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജനവിധിയേയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകള്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേ സമയം ദൃശ്യങ്ങള്‍ പാര്‍ട്ടിക്കെതിരായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരെങ്കിലും തെറ്റ് ചെയ്തതായി തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പാര്‍ട്ടി സ്ഥാപകനും നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അനധികൃതമായി പണം ലഭിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിക്കെതിരെ നേരത്തേ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

എന്നാല്‍ തങ്ങളുടെ ഫണ്ട് സുതാര്യമാണെന്നും വിശദ വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ ലഭ്യമാണെന്നുമായിരുന്നു അന്ന് നേതാക്കളുടെ പ്രതികരണം.

19 കോടി രൂപ സംഭാവനയായി ലഭിച്ചതായി അടുത്തിടെ പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സമൂഹത്തിലെ നാനാതുറയിലും പെട്ട പാര്‍ട്ടി അനുയായികളായ 63,000 പേരില്‍ നിന്നാണ് ഇത്രയും വലിയ തുക സംഭാവനയായി ലഭിച്ചതെന്നാണ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞിരുന്നത്.

Advertisement