Categories

ഫാന്‍ട്രി: ജനഗണമനയ്ക്കായുള്ള അറ്റെന്‍ഷന്‍ കാലത്ത് കാണേണ്ട സിനിമ


faundry


ചിത്രം: ഫാന്‍ട്രി
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം:നാഗരാജ് മഞ്ചുളെ
നിര്‍മാണം: നിലേഷ് നവ്‌ലഘ, വിവേക് കജാരിയ


തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയോടെ സോഷ്യല്‍മീഡിയകളില്‍ ദേശീയഗാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. എവിടെയൊക്കെയാണ് ദേശീയഗാനം ആലപിക്കേണ്ടത് ,എങ്ങനെയാണ് ദേശഭക്തി കാണിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്.

സ്‌കൂളിലും മറ്റും ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിനടുത്തുകൂടെ പോകുന്നവരും സമീപപ്രദേശത്ത് ജോലിചെയ്യുന്നവരുമൊക്കെ ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കാറുണ്ട്.

ദേശീയഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയതോടെ നാഗരാജ് മഞ്ചുളെയുടെ ഫാന്‍ട്രിയെന്ന മറാഠി ചിത്രത്തിലെ ഈ വിഡിയോ വീണ്ടും സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമാകുകയാണ്.

ഈ ഡോക്യുമെന്ററിയ്ക്ക് സമാനമായിരുന്നു മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ രസകരമായ ഒരു രംഗവും. രണ്ടുപേര്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കമുണ്ടാകുന്നതിനിടെ സ്‌കൂളില്‍ നിന്നും ദേശീയഗാനം ഉയരുന്നതും ഇതോടെ അടിപിടി അല്പനേരത്തേക്ക് നിര്‍ത്തിവെച്ച് രണ്ടുപേരും അറ്റെന്‍ഷനായി നില്‍ക്കുന്നതും പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയ രംഗമായിരുന്നു.



എല്ലാരും ഒരുമിച്ച് കൂടുന്ന തീയേറ്റര്‍ പോലുള്ള പൊതു ഇടങ്ങളില്‍ ദേശീയ ഗാനം ആലപിക്കുന്നത് വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം കൂടിയാണ്. ഇത്തരം ഇടങ്ങളില്‍ ഇങ്ങനെ മുഴക്കുന്നത് ആളുകളില്‍ ആശയക്കുഴപ്പവും ക്രമരാഹിത്യവും ഉണ്ടാകുമെന്നും അതുകൊണ്ട് ഇത്തരം ഇടങ്ങളില്‍ ദേശീയഗാനം മുഴക്കുന്നത് ദേശീയഗാനത്തിന്റെ അന്തസ് ചോര്‍ത്തിക്കളയുമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ അടിവരയിട്ട് പറയുന്നത്.

ദേശീയ ഗാനത്തെ നിര്‍ബന്ധിതമായി ജനങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കളിയാക്കുന്നതാണ് ഈ ദൃശ്യം.’ജീവിതത്തിനും ദേശസ്‌നേഹത്തിനുമിടയില്‍’ (Between Life and Patriotism) എന്നാണ് യൂട്യൂബില്‍ ഈ ദൃശ്യത്തിന്റെ ടൈറ്റില്‍. നാഗരാജ് മഞ്ചുളെയുടെ ഫാന്‍ട്രിയെന്ന മറാഠി ചിത്രത്തിലേതാണ് ഈ ദൃശ്യം. ദളിത് ജീവിതങ്ങള്‍ക്കിടയില്‍ ദേശീയത എങ്ങിനെയാണ് ഹിംസാത്മകമായി പ്രയോഗിക്കപ്പെടുന്നത് എന്നതിനെ ആക്ഷേപഹാസ്യപരമായി കാണിക്കുകയാണ് ഈ ദൃശ്യം.

പന്നിയെ കെണിയിട്ടു പിടിച്ച് ജീവനോപാധി കണ്ടെത്തുന്ന ഒരു കുടുംബത്തില്‍ ദേശീയഗാനം സ്‌കൂളില്‍ ആലപിക്കുന്നത് കേള്‍ക്കാനിട വരുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ അവതരിപ്പിക്കരുന്നു. അനവസരത്തില്‍ എല്ലാരും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയെ കുറിച്ച് എത്രദേശസ്‌നേഹിയിലും സംശയം ജനിപ്പിക്കരുന്നതാണ് സറ്റയറിക്കലായ ഈ ദൃശ്യം.

Tagged with: |