രബീന്ദ്ര നാഥ ടഗോറിന്റെ, ഇന്ത്യാക്കാരുടെ ഗുരുദേവിന്റെ 150-ാം ജന്മവാര്‍ഷികം ഈ മാസം ഏഴാം തീയ്യതി നമ്മള്‍ ആചരിക്കുകയുണ്ടായി. ഗീതാഞ്ജലിയുടെ വരികള്‍ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ ആത്മാഭിമാനം ചൊരിയുന്നുണ്ട്. ജി. ശങ്കരക്കറുപ്പ് തര്‍ജുമ ചെയ്ത ഗീതാഞ്ജലിയുടെ വരികള്‍ വായിക്കാത്ത മലയാളികള്‍ അപൂര്‍വം. എന്നും നമ്മള്‍ ആദരപൂര്‍വ്വം ചൊല്ലുന്ന ദേശീയഗാനവും അദ്ദേഹം നമുക്ക് സമ്മാനിച്ചതാണ്.

ഇനി സ്റ്റാമ്പ് ശേഖരണം ഇഷ്ടവിനോദമാക്കിയിട്ടുള്ള കൂട്ടുകാര്‍ക്കുവേണ്ടി ഒരു സന്തോഷ വാര്‍ത്ത പറയാം. ഗുരുദേവന്റെ സംഭാവനകളെ ബഹുമാനിച്ചുകൊണ്ട് നമ്മുടെ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് വിവിധയിനം സ്റ്റാമ്പുകള്‍ പുറത്തിറക്കി. അവയാകട്ടെ ഇന്ന് കൂട്ടുകാര്‍ക്ക് സമ്മാനമായി. നമ്മള്‍ മാത്രമല്ല കേട്ടോ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ളത്. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയും അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം സ്റ്റാമ്പുകള്‍ പുറത്തിറക്കി.