എഡിറ്റര്‍
എഡിറ്റര്‍
വിപ്രോയുടെ അറ്റാദായം 25 ശതമാനം വര്‍ദ്ധിച്ചു
എഡിറ്റര്‍
Friday 2nd November 2012 1:11pm

ബാംഗ്ലൂര്‍: പ്രമുഖ ഐടി കമ്പനിയായ വിപ്രോ രണ്ടാംപാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. കമ്പനിയുടെ അറ്റാദായം 25 ശതമാനം വര്‍ധിച്ച് 1,610.6 കോടി രൂപയായി. മുന്‍വര്‍ഷം ഇതേപാദത്തില്‍ ഇത് 1,300.9 കോടി രൂപയായിരുന്നു. വിദേശനാണ്യ ഇനത്തിലെ വരുമാനം കൂടിയതും ചെലവ് കുറച്ചതും കമ്പനിയെ നേട്ടത്തിലാക്കി.

രണ്ടാം പാദത്തിലെ കമ്പനിയുടെ മൊത്തവരുമാനം 10,620.3 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ മൊത്തവരുമാനം 9,064.5 കോടി രൂപയായിരുന്നു. ഐടി ഇതര മേഖലകളിലും മികച്ച മുന്നേറ്റം നടത്താന്‍ വിപ്രോയ്ക്ക് സാധിച്ചതായി കമ്പനി ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു.

Ads By Google

രണ്ടാം പാദത്തില്‍ ഐ ടി സേവനങ്ങളില്‍ നിന്നായി 1541 കോടി ഡോളറാണ് ലഭിച്ചത്. ഡിസംബര്‍ 31ന് അവസാനിക്കുന്ന പാദത്തില്‍ ഐ ടി മേഖലയില്‍ നിന്ന് 1,590 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അസീം പ്രേംജി പറഞ്ഞു. രണ്ടാം പാദത്തില്‍ കമ്പനി 2017 പേരെ പുതുതായി ജോലിക്ക് നിയമിച്ചു.

ഇതോടെ കമ്പനിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 1,40,569 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച വിപ്രോ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതോടെ ഓഹരി വില കുത്തനെ ഉയര്‍ന്നു.

ഇന്നലെയാണ് വിപ്രോ കമ്പനി രണ്ടാവുന്നു എന്ന വാര്‍ത്ത വന്നത്. വിപ്രോ എന്റര്‍െ്രെപസസ് എന്നാണ് പുതിയ കമ്പനിയുടെ പേര്. ഈ കമ്പനിക്ക് കീഴിലേക്കാണ് ഐ.ടി ഒവികെയുള്ള ബിസിനസുകളെ കൊണ്ടുവരാന്‍ വിപ്രോ ലക്ഷ്യമിടുന്നത്. ഐ.ടി ബിസിനസില്‍ കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ടായിരിക്കും വിപ്രോയുടെ ഇനിയുള്ള പ്രവര്‍ത്തനം.

Advertisement