‘ട്രിപ്‌സ് നിബന്ധനകള്‍, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ സാര്‍വ്വത്രിക പേറ്റന്റ് വ്യവസ്ഥ, വിവിധ രാജ്യങ്ങളുടെ സ്വതന്ത്രവാണിജ്യക്കരാറുകള്‍ തുടങ്ങിയവ, ഔഷധരംഗത്തുണ്ടാകുന്ന പുതിയ അറിവുകള്‍ കുത്തകകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി. പുതിയ മരുന്നുകള്‍ കമ്പനികള്‍ തന്നെ തോന്നിയ മട്ടില്‍ നിശ്ചയിക്കുന്ന വിലയ്ക്ക്, അവര്‍ തിരഞ്ഞെടുക്കുന്ന മാര്‍ക്കറ്റില്‍ വില്‍ക്കാനുള്ള സ്വാധീനശേഷി അവര്‍ക്കുണ്ട്. ‘ കെ. രാമചന്ദ്രന്‍ എഴുതുന്നു…


Medicine-article2


ഒപ്പീനിയന്‍ | കെ. രാമചന്ദ്രന്‍


ഇന്ത്യയില്‍ പ്രതിവര്‍ഷം 6 കോടി ജനങ്ങള്‍ ചികിത്സാച്ചെലവു കൊണ്ട് മാത്രം ദാരിദ്ര്യരേഖയുടെ താഴേക്ക് പോവുന്നതായി സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പോക്കറ്റില്‍ നിന്ന് ചികിത്സയ്ക്കു വേണ്ടി ചെലവാക്കുന്ന തുകയുടെ 80 ശതമാനവും മരുന്നുകള്‍ക്ക് വേണ്ടിയാണ്.

സെപ്തംബര്‍ മാസത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് ഇറക്കിയ ഒരു ഉത്തരവ് ക്യാന്‍സര്‍, ഹൃദ്രോഗം, സമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, പ്രമേഹം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില ക്രമാതീതമായി  വര്‍ദ്ധിക്കുന്നതിനിടയാക്കിയിരിക്കുന്നു. ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ ഉല്‍പാദിപ്പിച്ച് ആയിരക്കണക്കിന് ബ്രാന്റ് നാമങ്ങളില്‍ വില്‍ക്കുന്ന അമ്പതോളം മരുന്നുകളുടെ വിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്.

ദേശീയ ഔഷധവിലനിയന്ത്രണ അതോറിറ്റിയുടെ വിലനിയന്ത്രണാധികാരം പ്രസ്തുത ഉത്തരവിലൂടെ എടുത്തുകളഞ്ഞതിന്റെ ഫലമായിട്ടാണ് ഇന്ത്യയിലെ പതിനായിരക്കണക്കിനുവരുന്ന രോഗികളെ കൊല്ലാക്കൊല ചെയ്യുന്ന രീതിയില്‍ ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ അവരുടെ മരുന്നുകളുടെ വില ഉയര്‍ത്തിയിട്ടുള്ളത്. താങ്ങാനാവാത്ത വിലമൂലം ഇന്ത്യയില്‍ രോഗികള്‍ മരുന്നുകിട്ടാതെ നരകിക്കുകയോ മരിക്കുകയോ ചെയ്താലും പ്രശ്‌നമില്ല, കമ്പനികള്‍ക്ക് തോന്നിയവിലയ്ക്ക് മരുന്നുവില്‍ക്കാന്‍ സൗകര്യമൊരുക്കണമെന്നതാണ് ഇന്ത്യയുടെ ഔഷധനയത്തിലെ പുതിയ സമീപനം.

പെട്ടെന്നുതന്നെ മാര്‍ക്കറ്റില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സ്വതവേ ജീവിതച്ചെലവുകൊണ്ട് ഉഴലുന്ന സാധാരണമനുഷ്യര്‍ക്ക് ആധുനിക മരുന്നുകളുടെ രൂക്ഷമായ ഈ വിലക്കയറ്റം താങ്ങാനാവില്ല,  ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവമായ മേഖലകളില്‍ നാമമാത്രമായെങ്കിലും സര്‍ക്കാറിന്റെ ചില നിബന്ധനകളും നിയന്ത്രണങ്ങളും പാലിക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ അടുത്തകാലം വരെ നിലവിലുണ്ടായിരുന്നു. എന്നാല്‍, ലോകവ്യാപാരസംഘടനയുടെ സമ്മര്‍ദം മൂലം ഇന്ത്യാഗവണ്മെന്റ് ഇത്തരം മിക്ക നിയമങ്ങളും ഭേദഗതി ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തു.

ബഹുരാഷ്ട്ര ഔഷധക്കമ്പനികളുടെ അനിയന്ത്രിതമായ കൊള്ളയ്ക്ക് ഇന്ത്യന്‍ കമ്പോളത്തെ മലര്‍ക്കെ തുറന്നിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ കാണിച്ച വ്യഗ്രത ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ സര്‍ക്കാറിന് പ്രധാനം കമ്പനികളുടെ ലാഭമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു. 1990കള്‍ തൊട്ട് ഏതാനുംവര്‍ഷങ്ങള്‍ കൊണ്ട് കേന്ദ്ര ആരോഗ്യവകുപ്പ് സാധിച്ചെടുത്തത് ആഗോള ഔഷധവ്യവസായികള്‍ക്ക് ഇന്ത്യയിലെ നൂറില്‍പ്പരം കോടി ജനങ്ങളെ ആരോഗ്യത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കുക എന്നതാണ്.


ട്രിപ്‌സ് നിബന്ധനകള്‍, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ സാര്‍വ്വത്രിക പേറ്റന്റ് വ്യവസ്ഥ, വിവിധ രാജ്യങ്ങളുടെ സ്വതന്ത്രവാണിജ്യക്കരാറുകള്‍ തുടങ്ങിയവ, ഔഷധരംഗത്തുണ്ടാകുന്ന പുതിയ അറിവുകള്‍ കുത്തകകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി. പുതിയ മരുന്നുകള്‍ കമ്പനികള്‍ തന്നെ തോന്നിയ മട്ടില്‍ നിശ്ചയിക്കുന്ന വിലയ്ക്ക്, അവര്‍ തിരഞ്ഞെടുക്കുന്ന മാര്‍ക്കറ്റില്‍ വില്‍ക്കാനുള്ള സ്വാധീനശേഷി അവര്‍ക്കുണ്ട്.


Medicine-article3
ട്രിപ്‌സ് നിബന്ധനകള്‍, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ സാര്‍വ്വത്രിക പേറ്റന്റ് വ്യവസ്ഥ, വിവിധ രാജ്യങ്ങളുടെ സ്വതന്ത്രവാണിജ്യക്കരാറുകള്‍ തുടങ്ങിയവ, ഔഷധരംഗത്തുണ്ടാകുന്ന പുതിയ അറിവുകള്‍ കുത്തകകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി. പുതിയ മരുന്നുകള്‍ കമ്പനികള്‍ തന്നെ തോന്നിയ മട്ടില്‍ നിശ്ചയിക്കുന്ന വിലയ്ക്ക്, അവര്‍ തിരഞ്ഞെടുക്കുന്ന മാര്‍ക്കറ്റില്‍ വില്‍ക്കാനുള്ള സ്വാധീനശേഷി അവര്‍ക്കുണ്ട്.

ഇക്കാര്യത്തില്‍ ദേശീയ ഗവണ്‍മെന്റുകളുടെ നിയന്ത്രണമില്ലെങ്കില്‍ പുതിയ മരുന്നുകളുടെ വില ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ കഴിയാത്തത്ര കനത്തതായിരിക്കും. ഇന്ത്യയില്‍ സമീപകാലത്ത് ഔഷധനയത്തിലുണ്ടായ വ്യതിയാനങ്ങള്‍ മിക്കതും കമ്പനികളെ സഹായിക്കുന്നവയായിരുന്നു മരുന്നുവില നിയന്ത്രണത്തിനുള്ള ഒരു സജ്ജീകരണമുണ്ടാക്കാന്‍ 2003 ല്‍ തന്നെ മന്ത്രിമാരുടെ ഒരു ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും  അതിന്റെ ശുപാര്‍ശകള്‍ അന്തിമമായില്ല.

2011ല്‍ ഔഷധവകുപ്പ് ഒരു കരടുനയം അവതരിപ്പിച്ചു. 348 അവശ്യമരുന്നുകളുടെ പരമാവധി വില നിശ്ചയിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇതുണ്ടായത്. മരുന്നിന്റെ ഉല്‍പ്പാദനച്ചെലവും ലാഭവും കൂട്ടിയുള്ള വില നിര്‍ണ്ണയമായിരുന്നു നേരത്തേ നടത്താറുണ്ടായിരുന്നത്. എന്നാല്‍ കമ്പോളാധിഷ്ഠിത വില നിര്‍ണയം എന്ന ഒരു തന്ത്രമാണ് ഈ പുതിയ നയത്തില്‍ ആവിഷ്‌കരിച്ചത്. കമ്പോളത്തില്‍ ലഭ്യമായ വിലയുടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ഔഷധവില നിജപ്പെടുത്തുന്ന സമ്പ്രദായമാണ് പുതുതായി നിര്‍ദ്ദേശിക്കപ്പെട്ടത്.

അടുത്ത പേജില്‍ തുടരുന്നു