എഡിറ്റര്‍
എഡിറ്റര്‍
‘പൂജ്യത്തിന്റെ വില കണ്ടോ’; വിവാഹമോചനത്തിനായി പേസില്‍ നിന്ന് 1 കോടി ആവശ്യപ്പെട്ട റിയക്ക് പറ്റിയ അബദ്ധം
എഡിറ്റര്‍
Wednesday 13th September 2017 6:05pm

മുംബൈ: പൂജ്യത്തിന്റെ വില എത്ര വലുതാണെന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസിനും മുന്‍ഭാര്യ റിയ പിള്ളയ്ക്കും അത് നന്നായി അറിയാം. വിവാഹമോചനത്തെത്തുടര്‍ന്ന് കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിയ നല്‍കിയ ഹര്‍ജിയിലാണ് പൂജ്യത്തിന്റെ കളി.


Also Read: ‘ ഇപ്പോ ആരാ മണ്ടന്‍’; കോഹ്‌ലിയുടെ പേരു തെറ്റിച്ചതിന് പൊങ്കാലയിട്ട ആരാധകരോട് തെറ്റിന് പിന്നിലെ കാരണം വ്യക്തമാക്കി ഡാനിയേല്‍


ഗാര്‍ഹിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് റിയ നല്‍കിയ ഹര്‍ജിയില്‍ ഒരു കോടി രൂപയാണാവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു പൂജ്യം ചോര്‍ക്കാന്‍ വിട്ടുപോയതോടെ നഷ്ടപരിഹാരം വെറും 10 ലക്ഷം ആയി ചുരുങ്ങുകയായിരുന്നു.

എന്നാല്‍ വിട്ടുപോയ പൂജ്യത്തിന്റെ പ്രശ്നം റിയ പിള്ളയുടെ അഭിഭാഷകര്‍ ഇന്നലെ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. റിയ പിള്ള ആവശ്യപ്പെട്ട തുകയില്‍ ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയതാണെന്ന് ജഡ്ജി മഹേഷ് ജത് മലാനിയോട് ബോധിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കോടതി നടത്തിയ അന്വേഷണത്തില്‍ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം തന്നെ നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2014 ലാണ് റിയ പിള്ള പേസിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തത്.


Dont Miss: ‘ഫാദര്‍ ടോം ഉഴുന്നാലിന് സ്‌റ്റോക്ക് ഹോം സിന്‍ഡ്രം’; മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് തടവില്‍ കഴിയവെ എങ്ങനെ മനസിലായെന്നും കണ്ണന്താനത്തിന്റെ പരിഹാസം


തനിക്കും മകള്‍ക്കും പ്രതിമാസം 2.62 ലക്ഷം വീതം തരണമെന്നും ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിറ്റി കാര്‍ എന്നിവയും ഇവര്‍ പേസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടര്‍ന്നാണ് ലിയാണ്ടര്‍ പേസിനെ വിവാഹം കഴിക്കുന്നത്.

Advertisement