ന്യൂദല്‍ഹി: എയര്‍ഇന്ത്യയില്‍ നിന്നും പിരിച്ചു വിട്ട പൈലറ്റുമാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം നല്‍കുമെന്ന് വ്യോമയാന മന്ത്രി അജിത്ത് സിങ്ങ് പറഞ്ഞു.

എന്നാല്‍ ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക നിബന്ധനകള്‍ ഒന്നും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ധര്‍മ്മാധികാരി കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കാത്തവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാനാവില്ല.

പൈലറ്റുമാരുടെ സമരം അവസാനിച്ചുവെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്.എയര്‍ ഇന്ത്യയുടെ പുതിയ ബോയിംങ് 787 ഡ്രീം ലൈനര്‍ വിമാനം ഈ മാസം എത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.