എഡിറ്റര്‍
എഡിറ്റര്‍
റാഗിങിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Monday 4th November 2013 11:54pm

ragging

ചെന്നൈ:റാഗിങ്ങിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

പരാതിപ്പെട്ട പെണ്‍കുട്ടിയടക്കം ഏഴ് മലയാളി വിദ്യാര്‍ത്ഥികളെയാണ് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

റാഗിങ് നടത്തിയവരേയും മറ്റ് പല കാരണങ്ങള്‍ പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സെപ്തംബറിലാണ് കാമ്പസിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവരെ റാഗ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നാണ് കോളേജില്‍ പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയിന്മേല്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന അധികൃതര്‍ പിന്നീട് റാിങ്ങിനിരയായ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Advertisement