എഡിറ്റര്‍
എഡിറ്റര്‍
മെസ്സിയെ തോല്‍പ്പിക്കാനുള്ള ഒരേയൊരു വഴി ഫൗള്‍
എഡിറ്റര്‍
Wednesday 17th October 2012 3:10pm

മെസ്സിയെ തളയ്ക്കാനുള്ള ഒരേയൊരു വഴി അദ്ദേഹത്തെ ഫൗളാക്കുകയാണെന്ന് അര്‍ജന്റീനിയന്‍ മുന്‍ പരിശീലകന്‍ കാര്‍ലോസ് ബിലാര്‍ഡോ.

Ads By Google

മെസ്സിയെന്ന് ഫുട്‌ബോളറെ വാഴ്ത്തുകയാണ് കാര്‍ലോസ്. ‘സെക്കന്റില്‍ 0-50 km/h ആണ് മെസ്സിയുടെ വേഗത. അദ്ദേഹത്തെ തളയ്ക്കാനുള്ള ഒരേയൊരു മാര്‍ഗം ഫൗള്‍ മാത്രമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ പിടിച്ചാല്‍ കിട്ടില്ല.’ കാര്‍ലോസ് പറയുന്നു.

മെസ്സിയെ നിയന്ത്രിക്കാനുള്ള ഒരേയൊരു മാര്‍ഗം അദ്ദേഹത്തിന്റെ കാല്‍പാദങ്ങളെ പിന്തുടരുക മാത്രമാണെന്നും എഴുപത്തിമൂന്ന്കാരനായ കാര്‍ലോസ് പറയുന്നു.

അസാമാന്യനായ കളിക്കാരനാണ് മെസ്സി. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കളിമിടുക്ക് മാത്രം പോരാ അല്‍പ്പം സാമര്‍ത്ഥ്യം കൂടി വേണമെന്നും കാര്‍ലോസ് പറയുന്നു.

Advertisement