എഡിറ്റര്‍
എഡിറ്റര്‍
റെക്കോര്‍ഡുകള്‍ ഭേദിക്കാനല്ല, ടീമിനെ വിജയിപ്പിക്കാനാണ് ഗോളടിക്കുന്നത്: മെസ്സി
എഡിറ്റര്‍
Tuesday 29th January 2013 11:21am

ബ്യൂണിസ് ഐറിസ്: തന്റെ ഗോളുകളുടെ എണ്ണമല്ല, ടീമിന്റെ വിജയമാണ് ഏറെ പ്രധാനമെന്ന് ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് മെസ്സി തന്റെ ടീമിനോടുള്ള കൂറ് വെളിപ്പെടുത്തിയത്.

Ads By Google

റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതും പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതും താന്‍ ശ്രദ്ധിക്കുന്നില്ല. എന്റെ ഗോളുകള്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ വേണ്ടിയല്ല, ടീമിനെ വിജയിപ്പിക്കാന്‍ വേണ്ടിയാണ്. എല്ലാ സീസണിലും ടീം വിജയിക്കണമെന്നതാണ് എന്റെ ആഗ്രഹം. മെസ്സി പറയുന്നു.

ബാഴ്‌സലോണയായാലും അര്‍ജന്റീനയായാലും താന്‍ ഒരേ മാനസ്സോടെയാണ് കളിക്കുന്നത്. കളിക്കുന്ന ടീമില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും മെസ്സി പറഞ്ഞു. തനിക്ക് ഇനിയും ഏറെ പുരോഗമിക്കാനുണ്ട്. അതിനായുള്ള തീവ്രശ്രമത്തിലാണ് താനെന്നും മെസ്സി പറഞ്ഞു.

മൈതാനത്തിലെ എല്ലാ മേഖലകളിലും മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ബാഴ്‌സലോണ ഏറ്റവും മികച്ച ക്ലബ്ബാണെന്ന് പറയില്ല. പക്ഷേ ഞങ്ങള്‍ പുരോഗമിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മെസ്സി പറഞ്ഞു.

ഫിഫ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട മെസ്സി ഇനിയും ബാഴ്‌സയില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ടീമാവണം തന്റേത് എന്നാണ് ആഗ്രഹമെന്നും മെസ്സി പറയുന്നു.

Advertisement