ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേലിന്റേയും വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇരുവരുടേയും വാര്‍ഷിക വരുമാനം മൂന്നില്‍ രണ്ടായിട്ടാണ് കുറഞ്ഞിരിക്കുന്നത്.

2009ല്‍ 5,5 മില്യണ്‍ ആയിരുന്നു ഇരുവരുടേയും വാര്‍ഷിക വരുമാനം. ഇത് 2010ല്‍ 1.73മില്യണ്‍ ഡോളറായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. പുസ്തകകങ്ങളുടെ വില്‍പ്പനയിലൂടെയായിരുന്നു ഒബാമ സമ്പാദ്യം നേടിയിരുന്നത്. പുസ്തകങ്ങളുടെ വില്‍പ്പനയിലുണ്ടായ ഇടിവാണ് പ്രസിഡന്റിന്റെ വരുമാനത്തില്‍ പ്രതിഫലിച്ചത്.

പ്രസിഡന്റെന്ന നിലയ്ക്ക് ഒബാമയ്ക്ക് ലഭിക്കുന്നത് 395,000 ഡോളറാണ്. വിവിധ തരത്തിലുള്ള നികുതിയായി ഒബാമയും മിഷേലും അടച്ചത് അഞ്ച് ലക്ഷം ഡോളറിലധികമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 245,000 ഡോളര്‍ ചിലവാക്കുകയും ചെയ്തു.