തിരുവനന്തപുരം: തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒമ്പതു വയസുകാരിയ്ക്ക് എച്ച്.ഐ.വി ബാധയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചെന്നൈയിലെ റീജിയണല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

ആര്‍.സി.സിയില്‍ നിന്നും സ്വീകരിച്ച രക്തം എച്ച്.ഐ.വി അണുബാധയ്ക്ക് കാരണമായെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചികിത്സയില്‍ കഴിയുന്ന കുട്ടിയ്ക്ക് ഇപ്പോള്‍ എച്ച്‌ഐവി ചികിത്സ ആവശ്യമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.