കോഴിക്കാട്:പീഡിപ്പിച്ചവരില്‍ പി.ജെ. കുര്യനും ഉള്‍പ്പെട്ടിരുന്നെന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള ആരോപണം കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതായി ഫിഫ്ത്ത് എസ്‌റ്റേറ്റ് അഭിപ്രായപ്പെട്ടു.

Ads By Google

കുര്യനെതിരായ ആരോപണം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയ മജിസ്‌ട്രേട്ട് കോടതി അനന്തരനടപടികളിലേക്ക് കടക്കാനിരിക്കുമ്പോഴാണ് അദ്ദേഹം മേല്‍കോടതികളെ സമീപിച്ചതും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് തുടര്‍നടപടികള്‍ തടഞ്ഞതും.

അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ഉദ്യോഗസ്ഥന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കുര്യനെതിരായ അന്വേഷണത്തില്‍ അപാകതകളുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നു.

ഉന്നതകോടതി ഇടപെടലിലൂടെ നിയമാനുസൃതമായ വിചാരണയില്‍ നിന്ന് ഒഴിവായ കുര്യന്‍ കോടതി തന്നെ കുറ്റവിമുക്തനാക്കിയെന്ന് അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും ഫിഫ്ത്ത് എസ്റ്റേറ്റ് അംഗങ്ങളായ ബി.ആര്‍.പി. ഭാസ്‌കര്‍, ആനന്ദ്, സാറാ ജോസഫ്, കെ.വേണു, സി.ആര്‍.പരമേശ്വരന്‍, എന്‍.എം. പിയേഴ്‌സണ്‍, ഹമീദ് ചേന്ദമംഗലൂര്‍,  പി.എം. മാനുവല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.