എഡിറ്റര്‍
എഡിറ്റര്‍
ടോം ക്രൂസിനൊപ്പം സാങ്കേതികമികവും; ‘ദി മമ്മി’യുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Monday 3rd April 2017 9:21pm

ലോകമെമ്പാടും ആരാധകരുള്ള മമ്മി സിനിമയുടെ രണ്ടാമത് ട്രെയിലര്‍ പുറത്തിറങ്ങി. ടോം ക്രൂസ് ചിത്രം എന്നായിരിക്കും മമ്മി അറിയപ്പെടുക എന്ന് വിളിച്ചറിയിക്കുന്ന ട്രെയിലറാണ് പുതിയത്. സാങ്കേതികമികവില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതാണ് ട്രെയിലര്‍.

ടോം ക്രൂസിനൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം റസ്സല്‍ ക്രോയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സോഫിയ ബൗട്ടേല, അനബെല്ലെ വാലിസ്, ജേക്ക് ജോണ്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Also Read: മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റി സ്ഥാപിച്ച ഔട്ട്‌ലെറ്റുകളുടെ പട്ടിക ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടു; പട്ടിക കാണാം


ജൂണ്‍ 9-നാണ് ‘ദി മമ്മി’ തിയേറ്ററുകളിലെത്തുക. അലക്‌സ് കുര്‍ട്‌സ്മാനാണ് സംവിധാനം. ബ്രയാനാണ് സംഗീതസംവിധാനം.

ഈജിപ്റ്റിലെ പിരമിഡുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഒരുപാട് കാലത്തെ പഴക്കമുണ്ട്. ഈ ശ്രമങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രങ്ങളാണ് മമ്മി പരമ്പരയിലെ ചിത്രങ്ങള്‍.

പുതിയ ട്രെയിലര്‍:

ആദ്യ ട്രെയിലര്‍:

Advertisement