ഇസ്‌ലാമാബാദ്: ഉസാമ ബിന്‍ ലാദനെതിരായ ആക്രമണ സംഘത്തില്‍ 79 പേരാണുണ്ടായിരുന്നത്. എന്നാല്‍ പദ്ധതി വിജയം കണ്ടത് അവസാനം നിമിഷം പൊരുതിയ രണ്ട് ഡസന്‍ ആളുകളുടെ പ്രവര്‍ത്തന ഫലമായാണ്. ഇതില്‍ ചിലര്‍ ഉസാമയുടെ കിടപ്പുമുറയില്‍ പ്രവേശിക്കുകയും അദ്ദേഹത്തെ വെടിവെക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വാഷിംങ്ടണിലിരുന്ന് ലൈവായി കാണുന്നുണ്ടായിരുന്നു.

ഉസാമയെ വെടിവെച്ച് കൊന്നയാള്‍ ഇപ്പോള്‍ അമേരിക്കയുടെ ഹീറോ ആണ്. എന്നാല്‍ അദ്ദേഹം ഇപ്പോഴും അദൃശ്യനാണ്. സീല്‍ എന്ന പേരിലറിയപ്പെടുന്ന ആറംഗ സൈന്യത്തിലെ ഒരാളാണ് ഇയാള്‍. എന്നാല്‍ സീല്‍ എന്ന സംഘം ഉളളതായി വൈറ്റ് ഹൗസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഒരു ദശാബ്ദം മുമ്പുണ്ടായ ഈ സംഘം അമേരിക്ക നടത്തിയ പല കൂട്ടക്കൊലകളുടേയും പിന്നിലുണ്ടായിരുന്നു. ബോസ്‌നിയയിലെ യുദ്ധതടവുകാര്‍ ഇവരുടെ കൈകളാല്‍ വേട്ടയാടപ്പെട്ടവരാണ്. അഫ്ഗാനുമായുള്ള യുദ്ധത്തിലും ഇവര്‍ പോരാടി.

തിങ്കളാഴ്ച രാവിലെ പാക്കിസ്ഥാനില്‍ നടന്ന റെയ്ഡുകളും വ്യക്തമാക്കുന്നതും ഈ സംഘം ഉണ്ടെന്നുതന്നെയാണ്. അമേരിക്കന്‍ സൈന്യത്തിന്റെ അപകടം പിടിച്ച  ദൗത്യം ഏറ്റെടുക്കാനാണ് ഇവരെ നിയമിച്ചിരിക്കുന്നത്.

ലാദന്റെ വീടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ലാദന്‍ അവിടെയുണ്ടായിരിക്കുമെന്ന കാര്യത്തില്‍ സീല്‍ അംഗങ്ങള്‍ക്ക് 60-80% ഉറപ്പേ ഉണ്ടായിരുന്നുള്ളൂവെന്നാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ലിയോണ്‍ ഇ പാണേട്ട പറയുന്നത്. ഉസാമയെ അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ കണ്ട് സെക്കന്റുകള്‍ക്കുള്ളിലാണ് സംഘം അദ്ദേഹത്തെ വധിക്കാമെന്ന തീരുമാനമെടുത്തെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ചെയ്തത് ശരിയായിരുന്നു എന്ന കാര്യത്തില്‍ സീല്‍ അംഗങ്ങള്‍ക്കിടയില്‍ യാതൊരു അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല.