എഡിറ്റര്‍
എഡിറ്റര്‍
പ്രവാസത്തിന്റെ നല്ലെഴുത്തുകാരെ തേടി ദി മീഡിയ ക്ലബ്ബ് യാത്ര തുടങ്ങി
എഡിറ്റര്‍
Monday 29th May 2017 1:52pm

റിയാദ് :പ്രവാസലോകത്തിലെ അറിയപ്പെടാത്ത എഴുത്തുകാര്‍, സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവയെല്ലാം തിരഞ്ഞുള്ള ‘ഒരു പ്രവാസി എഴുത്തുകാരനും അറിയപ്പെടാതെ പോകരുത് ‘എന്ന ലക്ഷ്യത്തോടെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ ജേര്ണലിസ്‌റ് ട്രെയിനിംഗ് പ്രോഗ്രാമിലെ ആദ്യ ബാച്ച് പഠിതാക്കളുടെ കൂട്ടായ്മയായ ‘ദി മീഡിയ ക്ലബ്ബ് ‘നിലവില്‍ വന്നു.

ഭാരത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം റിപ്പോര്‍ട്ടര്‍ ചാനല്‍ റിയാദ് ചീഫ് ബ്യുറോ വി. ജെ. നസ്‌റുദ്ധിന്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിദ്ധികരിക്കുന്ന ‘ദി ജേര്‍ണി ‘ത്രൈ മാസികയുടെ ലോഗോ പ്രകാശനം ജീവന്‍ റ്റി വി റിയാദ് ബ്യുറോ ചീഫും റിംഫ് ജനറല്‍ സെക്രട്ടറിയുമായ ഷംനാദ് കരുനാഗപ്പള്ളി നിര്‍വഹിച്ചു. പ്രസിഡന്റ് നാദിര്‍ഷ അംഗങ്ങളെ പരിചയപെടുത്തി കൊണ്ട് ആമുഖ പ്രസംഗം നടത്തി. വ്രതവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി എമെര്‍ജെന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ അബ്ദുല്‍സലാം ക്ലാസ് എടുത്തു.

നോമ്പിന്റെ ശാസ്ത്രം ഖുര്‍ആനിലൂടെ എന്ന വിഷയത്തില്‍ പ്രിന്‍സസ് നൂറ ബിന്ദ് അബ്ദുള്‍റഹ്മാന്‍ യൂണിവേട്‌സിറ്റിയിലെ പെരിയോടെന്റിസ്‌റ് ഫാക്കല്‍റ്റി ഡോക്ടര്‍ ഹസീന ഫുആദ് ചര്‍ച്ച ക്ലാസ് നയിച്ചു. വ്രതവുമായി ബന്ധപ്പെടുത്തി പ്രവാസി മജീഷ്യന്‍ നൌഫല്‍ പൂവകുറിശി നടത്തിയ മാജിക് ഷോ നല്ലൊരു ആശയം കാണികള്‍ക്കു നല്‍കി. ചടങ്ങില്‍ റിംഫ് പ്രതിനിധികളായ ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ), ബഷീര്‍ പാങ്ങോട് (ജനം ), നാസ്സര്‍ കാരന്തൂര്‍ (ഏഷ്യാനെറ്റ് ), ഷാജിലാല്‍ (അമൃത ), ജയന്‍ കൊടുങ്ങല്ലൂര്‍ (സത്യം ഓണ്‍ലൈന്‍ ), എന്‍. ആര്‍. കെ. ചെയര്‍മാന്‍ അഷറഫ് വടക്കേവിള, ഇബ്രാഹിം സുബുഹാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജെ. റ്റി. പി നാള്‍വഴികള്‍ വളരെ ലഘുവായി ക്ലബ്ബ് ഉപദേശക സമിതി അംഗവും ഇന്ത്യന്‍ സ്‌കൂള്‍ ഹെസ്മിസ്ട്രെസുമായ മൈമ്മൂന അബ്ബാസ് അവതരിപ്പിച്ചു.

റിംഫിനുള്ള ഉപഹാരം ക്ലബ്ബ് രക്ഷാധികാരി അലവിക്കുട്ടി ഒളവട്ടൂരില്‍ നിന്നും റിംഫ് കോഡിനേറ്ററും തേജസ് പ്രതിനിധിയുമായ റഷിദ് ഖാസ്മി ഏറ്റുവാങ്ങി. ഡോക്ടര്‍ അബ്ദുള്‍ അസീസിന് മൈമൂന അബ്ബാസും, ഡോക്ടര്‍ ഹസീനക്ക് നൗഫിന സാബുവും മജീഷ്യന്‍ നൗഫല്‍ പൂവകുറിശിക്ക് ഷാജിന ഇബ്രാഹിമും ഉപഹാരങ്ങള്‍ കൈമാറി. പരിപാടികള്‍ക്കു ഷിഹാബുദ്ധിന്‍ കുഞ്ചിസ്, നജാത് അബ്ദുള്‍റഹ്മാന്‍, ഷഫീക് കിനാലൂര്‍, ഷാനവാസ് പാലക്കാട്, സലിം പള്ളിയില്‍, നിഖില സമീര്‍, സമീഷ് സജീവന്‍, നിഷ നൌഷാദ്,ഫെമിന നൌഷാദ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. ഷിബു ഉസ്മാന്‍ സ്വാഗതവും അഫ്നാന്‍ അബ്ബാസ് നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട് :റിയാദ് ബ്യുറോ

Advertisement