ഒന്നും ഒളിച്ചുവെക്കുന്ന സ്വഭാവം അനുഷ്‌കയ്ക്കില്ല. രഹസ്യങ്ങളില്‍ താരത്തിന് വിശ്വാസവുമില്ല. അതുകൊണ്ടാണ് പ്രണയമുണ്ടോ എന്നു ചോദിച്ചപ്പോള്‍ തന്നെ എനിക്ക് ഒരു കാമുകനുണ്ടെന്ന് അനുഷ്‌ക മറുപടി പറഞ്ഞത്. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക ഇക്കാര്യം തുറന്നു പറഞ്ഞത്.

ഒരാളുമായി തനിക്ക് പ്രണയബന്ധമുണ്ടെന്നും  ഞങ്ങള്‍ തമ്മിലുള്ള വിവാഹം രണ്ടുവര്‍ഷത്തിനുശേഷം ഉണ്ടാകുമെന്നും അനുഷ്‌ക വെളിപ്പെടുത്തി. എന്നാല്‍ ആളാരാണെന്ന് താരം പുറത്തുവിട്ടിട്ടില്ല. സമയമാകുമ്പോള്‍ ആളുടെ പേര് താന്‍ വെളിപ്പെടുത്തുമെന്നാണ് അനുഷ്‌ക പറഞ്ഞത്.

ഡോക്ടര്‍മാരുടേയും എഞ്ചിനിയര്‍ മാരുടേയും കുടുംബമാണ് അനുഷ്‌കയുടേത്. എന്നാല്‍ തന്റെ കുടുംബം വ്യക്തിയുടെ ജോലിയേക്കാള്‍ പ്രധാന്യം നല്‍കുന്നത് സ്വഭാവത്തിനാണെന്നാണ് അനുഷ്‌ക പറയുന്നത്‌.

അതിനിടെ പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയ ശേഷം അനുഷ്‌കയുടെ കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. ഒരു പ്രമുഖ തമിഴ് സിനിമാതാരവുമായി ചുറ്റിപറ്റി പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അനുഷ്‌കയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു വ്യവസായിയുടെ മകനാണ് കാമുകന്‍ എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

അരുന്ധതി എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാസ്വാദാകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുഷ്‌ക. അനുഷ്‌കയുടേതായി മൂന്ന് ചിത്രങ്ങള്‍ അടുത്തവര്‍ഷമാദ്യമുണ്ടാകും.ചിമ്പു നായകനാകുന്ന വാനം, വിക്രം നായകനായ ദൈവമകന്‍, കൂടാതെ ഉലകനായകന്‍ കമലിനൊപ്പം തലൈവന്‍ ഇരുക്കിറേല്‍ എന്ന ചിത്രത്തിലും അനുഷ്‌കയാണ് നായിക. എന്തായാലും വിവാഹം ഇപ്പോഴില്ലെന്നു പറഞ്ഞത് ആരാധകര്‍ക്ക് പ്രതീക്ഷയേകുന്നതാണ്.