കൊച്ചി: ലാവ്‌ലിനുമായി ബന്ധപ്പെട്ട് കോടിയേരിബാലകൃഷ്ണനും ടി.ശിവദാസമേനോനും എതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് സി.ബി.ഐ. ക്രൈം വാരിക എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ ഹരജിയുടെ മറുപടിയായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐ. ഇക്കാര്യം വ്യക്തമാക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ മുന്‍ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് നന്ദകുമാര്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയല്‍ ഹരജി നല്‍കിയയിരുന്നു. മുന്‍ ധനകാര്യമന്ത്രി ടി. ശിവദാസമേനോനെ കേസില്‍ പ്രതിചേര്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ആഗോള ടെണ്ടര്‍ വിളിക്കാതെ 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കരാറിന് അംഗീകാരം കൊടുത്ത കെ.എസ്.ഇ.ബി യോഗത്തില്‍ കോടിയേരിയും പങ്കെടുത്തിരുന്നെന്നും മറ്റുള്ളവരെയെല്ലാം പ്രതിചേര്‍ത്തപ്പോള്‍ കൊടിയേരിയേയും ബാലകൃഷ്ണനെയും അതില്‍ നിന്ന് ഒഴിവാക്കിയത് ശരിയല്ലെന്നുമായിരുന്നു ഹരജിയില്‍.