എഡിറ്റര്‍
എഡിറ്റര്‍
ജുനൈദ് ഖാന്റെ കൊലപാതകിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്
എഡിറ്റര്‍
Sunday 9th July 2017 4:48pm

ന്യൂദല്‍ഹി: ട്രെയിനില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് ജുനൈദ് ഖാന്‍ എന്ന 19 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ജുനൈദിന്റെ പിതാവ്. മുഖ്യപ്രതിയെ മഹാരാഷ്ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജുനൈദിന്റെ പിതാവ് ജലാലുദ്ധീന്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

മുഖ്യപ്രതിയായ നരേഷ് രാഖിനെ ഇന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ദൂലെയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ഫരീദാബാദ് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ദുലൈയില്‍ ബന്ധുക്കളുടെ വീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ ജുനൈദിനേയും സുഹൃത്തിനേയും കത്തിയുപയോഗിച്ച് കുത്തിയതായി പ്രതി സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നയാള്‍ക്ക് റെയില്‍വെ പൊലീസ് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ജുനൈദിനൊപ്പം സഹോദരന്മാരായ ഹസീമും ഷാക്കിറും ട്രെയിനിലുണ്ടായിരുന്നു. അപ്പോഴാണ് ഇവര്‍ക്കെതിരെ ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് മര്‍ദ്ദനം ആരംഭിക്കുന്നത്. ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ നോക്കി നില്‍ക്കെയായിരുന്നു അതിക്രമം. മര്‍ദ്ദനത്തിന് ശേഷം ഇവരെ അസൗട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Advertisement