എഡിറ്റര്‍
എഡിറ്റര്‍
നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ തെക്കേ ഇന്ത്യയിലെ ഒരു റസ്റ്റോറന്റില്‍ പാചകക്കാരനാണ്: കഴിയുന്നത് പുതിയ പേരില്‍
എഡിറ്റര്‍
Saturday 6th May 2017 12:31pm

ന്യൂദല്‍ഹി: നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ദക്ഷിണേന്ത്യയിലെ ഒരു റസ്റ്റോറന്റില്‍ പാചകക്കാരനായി കഴിയുകയാണെന്ന് ഇയാളുടെ പുനരധിവാസത്തിനായി യത്‌നിച്ച എന്‍.ജി.ഒ.

‘അവന്‍ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുകയാണ്. പുതിയ പേരും സ്വീകരിച്ചു.’ കുട്ടിക്കുറ്റവാളിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്ന എന്‍.ജി.ഒയിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളില്‍ ഏറ്റവും ക്രൂരനായ ആളായി യാതൊരു തെളിവിന്റെ പിന്‍ബലമില്ലാതെ അവനെ ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


Must Read: ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം 


‘ദല്‍ഹിയില്‍ നിന്നും ഏറെ അകലെയുള്ള ഒരിടത്തേക്ക് ഞങ്ങള്‍ക്ക് അയാളെ അയക്കേണ്ടി വന്നു. അവിടെ അവന് പുതിയൊരു ജീവിതം തുടങ്ങാനാവും.’ അദ്ദേഹം പറഞ്ഞു.

അവന് തൊഴില്‍ നല്‍കിയ ആള്‍ക്കുപോലും അവന്റെ ഭൂതകാലത്തെക്കുറിച്ചോ യഥാര്‍ത്ഥ പേരോ ഒന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു.

‘അവന്‍ ആരാലും ശ്രദ്ധിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്താന്‍ ഞങ്ങള്‍ അവനെ ഒരിടത്തും നിന്നും മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടിരുന്നു.’ അദ്ദേഹം വിശദീകരിക്കുന്നു.

യാതൊരു അടിസ്ഥാനവുമില്ലാതെ മാധ്യമങ്ങള്‍ അവനെ വളരെ മൃഗതുല്യമായ ഒരു പ്രതിച്ഛായ നല്‍കുകയാണ്. ഈ കേസില്‍ അവന് പങ്കുണ്ടെന്നത് ശരിയാണ്. പക്ഷെ ആ പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി അവനാണ് പെരുമാറിയതെന്ന് പറയാന്‍ യാതൊരു തെളിവുമില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisement