എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ്ങിന് ഒന്നാം സ്ഥാനം.
എഡിറ്റര്‍
Tuesday 19th February 2013 10:19am

മുബൈ: വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ്ങിന് ഒന്നാം സ്ഥാനം. ഇതോടെ സാംസങ് ഇന്ത്യയിലെ തന്നെ ഏറ്റവും   വലിയ ബ്രാന്‍ഡായി മാറി. ആപ്പിളിനെ പിന്തള്ളിയാണ് സാസംങ് ഈ നേട്ടം സ്വന്തമാക്കിയത്.

വരുമാനത്തിന്റെ കാര്യത്തില്‍ 2012 ലെ അവസാന ത്രൈമാസത്തില്‍ 38.8 ശതമാനവുമായി സാംസങ് ഒന്നാം സ്ഥാനത്തും, 15.6 ശതമാനവുമായി ആപ്പിള്‍ രണ്ടാം സ്ഥാനത്തും, 3.6 ശതമാനവുമായി ബ്ലാക്ക് ബെറി മൂന്നാം സ്ഥാനത്തുമാണുള്ളത്.

Ads By Google

കഴിഞ്ഞ വര്‍ഷം വിറ്റ മൊത്തം സ്മാര്‍ട്ട് ഫോണുകളുടെ എണ്ണത്തിലും സാംസങ് ഫോണ്‍ തന്നെ ഒന്നാമതെത്തി. മൈക്രോമാക്‌സ്, സോണി, നോക്കിയ എന്നിവയാണ് യഥാക്രമം 2 മുതല്‍ 4 സ്ഥാനങ്ങളിലുള്ളത്.

ആപ്പിളിനെ പിന്തള്ളി സാംസങ് ഒന്നാംസ്ഥാനത്തെത്തിയത് വിപണി നിരീക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  ആപ്പിളിന്റെ വരുമാന വിഹിതത്തില്‍  വന്‍തോതില്‍ ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമായി.

എന്നാല്‍ മറ്റ് ഫോണുകളെ അപേക്ഷിച്ച് ആപ്പിള്‍ ഫോണുകള്‍ക്ക് താരതമ്യേന വില കൂടുതലായതിനാലാണ്  വരുമാനത്തോതില്‍ വര്‍ദ്ധനവുണ്ടായതെന്ന് ആപ്പിള്‍ അധികൃതര്‍ പറഞ്ഞു.

Advertisement