നടത്തം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല. എന്നാല്‍ വേഗത്തില്‍ നടക്കുന്നതാണോ പതുക്കെ നടക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതെന്ന് നമുക്കറിയില്ല. ഓസ്‌ത്രേലിയയിലെ കോണ്‍കോര്‍ഡ് ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ ഇത് സംബന്ധിച്ച ഒരു പഠനം നടത്തിയിരുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് അവര്‍ക്ക് ബോധ്യപ്പെട്ടത്.

70 വര്‍ഷത്തിന് മുകളില്‍ പ്രായമുള്ളവര്‍ ദിവസം മണിക്കൂര്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ നടക്കുകയാണെങ്കില്‍ അവരുടെ ആയുസ്സ് വര്‍ധിക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 70വയസിന് മുകളിലുള്ള 1,705 പുരുഷന്‍മാരിലാണ് ഇവര്‍ പഠനം നടത്തിയത്.

2005 ജനുവരി മുതല്‍ 2007 ജൂണ്‍വരെയാണ് ഇവരെ പഠനവിധേയമാക്കിയത്. ഇവരില്‍ പകുതിപേരും ഓസ്‌ത്രേലിയക്കാരായിരുന്നു. 20% ആളുകള്‍ ഇറ്റലിയില്‍ നിന്നുള്ളവരായിരുന്നു. ബ്രിട്ടന്‍, ഗ്രീസ്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളത്.

ഇവരില്‍ 266 പേര്‍ പഠനകാലയളവില്‍ മരിച്ചു. മരിച്ചവരുടെ നടന്നിരുന്നത് സെക്കന്റ് .88 മീറ്റര്‍ വേഗതയിലായിരുന്നു. സെക്കന്റില്‍ 1.36 മീറ്റര്‍ വേഗതയില്‍ നടന്നിരുന്ന ഒരാള്‍പോലും മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.

അങ്ങനെ, നടത്തിന്റെ വേഗത കൂടുന്നത് ആയുസിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന നിഗമനത്തില്‍ പഠനം നടത്തുന്നവര്‍ എത്തിച്ചേരുകയായിരുന്നു.