എഡിറ്റര്‍
എഡിറ്റര്‍
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും വസ്തുതാവിരുദ്ധമായ വാര്‍ത്തകളും
എഡിറ്റര്‍
Monday 4th February 2013 3:39pm

  ഡോക്ടര്‍മാര്‍ എന്തു വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയാലും രാമചന്ദ്രനെ പോലെ കരുത്തനായ ഒരു ആനയെ മദപ്പാടു ള്ളപ്പോള്‍ എഴുന്നള്ളിക്കുവാന്‍ പറ്റില്ല. ആദ്യത്തെ ദിവസങ്ങളില്‍ തന്നെ ആന തെറ്റിയിരിക്കും. മദപ്പാടുള്ള അവസ്ഥയില്‍ രാമന്‍ ചട്ടക്കാരെ അടുപ്പിക്കില്ല. എന്നാല്‍ സ്ത്രീകള്‍ അടക്കം പേരാമംഗലത്തുള്ള പലരും അവനു വെള്ളവും തീറ്റയും നല്‍കും. സതീഷ് എഴുതുന്നു.


എസ്സേയ്‌സ് /സതീഷ്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന എക്കാലത്തും വാര്‍ത്തകളില്‍ ഇടം കണ്ടെത്തുന്നവനാണ്. ഏതുത്സവത്തിനും രാമചന്ദ്രന്‍ ഉണ്ടെങ്കില്‍ കാണികള്‍ കൂടും. ആനകള്‍ക്കിടയിലെ ക്രൌഡ്പുള്ളര്‍ ആണിവന്‍. ഉറച്ച ചുവടും ഉയര്‍ന്ന ശിരസ്സുമായി രാമചന്ദ്രന്‍ എന്നും ഉത്സവപ്പറമ്പുകളെ ആവേശം കൊള്ളിക്കാറുണ്ട്.

അതേ രാമചന്ദ്രന്‍ തന്നെ അപൂര്‍വ്വമായി ഉത്സവപ്പറമ്പുകളില്‍ ഭീതിയും വിതക്കാറുണ്ട്. അതായത് പ്രശസ്തിയും കുപ്രശസ്തിയും ഒരുപോലെ പേറുന്നവനാണ് കേരളത്തിലെ നാട്ടാനകളില്‍ ഏറ്റവും ഉയരവും തലയെടുപ്പും ഉള്ള ഏറ്റവും കൂടുതല്‍ ആരാധകരും സ്വന്തമായി ഫാന്‍സ് അസോസിയേഷനും ഉള്ള രാമചന്ദ്രന്‍ എന്ന കൊമ്പന്‍.

Ads By Google

21 ജനുവരി 2013ല്‍ കേരളത്തിലെ നാട്ടാനകളില്‍ ഏറ്റവുംകൂടുതല്‍ ഏക്കത്തുക (ഒരു ദിവസത്തെ പരിപാടിക്ക് ലഭിക്കുന്ന തുക) യായ രണ്ടു ലക്ഷത്തി അമ്പത്തിയയ്യായിരം രൂപ എന്ന റിക്കോര്‍ഡ് ഇട്ടവന്‍.

ഒരാഴ്ച തികയും മുമ്പേ ഇരുപത്തി ഏഴാം തിയതി പെരുമ്പാവൂര്‍ രായമംഗലം കുറുപ്പും പടി കൂട്ടുമഠം ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനിടെ ഇടഞ്ഞപ്പോള്‍ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ സംഭവത്തെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വരികയുണ്ടായി. അതില്‍ അധികവും വസ്തുതകള്‍ക്ക് നിരക്കാത്തതും സാമാ!ന്യ യുക്തിയെ ചോദ്യം ചെയ്യുന്നതുമായിരുന്നു. വിവരക്കേട് ഒരു കുറ്റമല്ല എന്നാല്‍ വിവരക്കേടുള്ളവര്‍ ചമയ്കുന്ന വാര്‍ത്തകള്‍ വായനക്കാരനെ കുഴപ്പത്തിലാക്കും എന്നതിന്റെ ഉദാഹരണം കൂടെ ആണ് അത്.

പൊതുവെ മാധ്യമങ്ങളില്‍ വന്നത് സംഭവം നടക്കുമ്പോള്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ മദപ്പാടില്‍ ആയിരുന്നു എന്നതായിരുന്നു. മറ്റൊന്ന് രാമചന്ദ്രനെ ഉത്സവപ്പറമ്പുകളില്‍ നിന്നും വിലക്കിയതാണെന്നും വിലക്ക് ലംഘിച്ചാണ് എഴുന്നള്ളിപ്പിനായി കൊണ്ടുവന്നതെന്നും. ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ ഗജേന്ദ്രന്‍ എന്ന ആന ജയചന്ദ്രനായി മാറി.

ഇതടക്കം പലതും വസ്തുതകളുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. ഇക്കൂട്ടത്തില്‍ ദേശാഭിമാനിയില്‍ മദപ്പാടുണ്ടായിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചു എന്ന ശീര്‍ഷകത്തില്‍ സ്വന്തം ലേഖകന്റെ പേരില്‍ വന്ന വാര്‍ത്ത ഒന്ന് പരിശോധിക്കാം.

രാമചന്ദ്രനെ വില്ലനായി ചിത്രീകരിക്കുവനുള്ള വ്യഗ്രതയോ, വസ്തുകള്‍ അന്വേഷിച്ചറിയുവാന്‍ മിനക്കെടാഞ്ഞതോ അതുമല്ലെങ്കില്‍ മറ്റു ചില താല്പര്യങ്ങളോ ആകാം ലേഖകന്‍ ഇപ്രകാരം ഒരു വാര്‍ത്ത സൃഷ്ടിക്കുവാന്‍ കാരണം.

ഈ വാര്‍ത്ത പ്രകാരം 24 വര്‍ഷമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമായി അടുത്തിടപഴകിയിരുന്ന പാപ്പാനാനെ കരാറുകാരന്‍ അടുത്തിടെ മാറ്റിയെന്നാണ്. എന്നാല്‍ രാമചന്ദ്രനു അപ്രകാരം 24 വര്‍ഷം നിന്ന ഒരു പാപ്പന്‍ ഇല്ല. 18 വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം പാപ്പാന്‍ പാലക്കാട് ജില്ലക്കാരനായ മണിയാണ്. അദ്ദേഹം തെന്നെയാണ് അപകടം നടക്കുമ്പോളും രാമചന്ദ്രനെ കൈകാര്യം ചെയ്തിരുന്നത്.

രാമചന്ദ്രനെ കെട്ടുംതറിയില്‍ നിന്നും പുറത്തിറക്കുമ്പോളെല്ലാം അദ്ദേഹം ഇടതുഭാഗത്ത് ഉണ്ടാകും. മറുവശത്ത് രണ്ടാം പാപ്പാനും ഉണ്ടാകും. മദപ്പാടിലായിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ വിവിധ ജില്ലകളില്‍ വിശ്രമം അനുവദിക്കാതെ എഴുന്നള്ളിക്കുന്നതായും മദപ്പാട് തീരുവാന്‍ ഒന്നര മാസം കൂടെ ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നതായും മദപ്പാടിലായിരുന്ന ആനയ്ക്ക് മദപ്പാടില്ലെന്ന സര്‍ട്ടിഫിക്കേറ്റ് ആണ് ഉള്ളതെന്നും ലേഖകന്‍ പറയുന്നത്.

2012 മെയ് മാസത്തില്‍ വിശ്രമത്തിനും സുഖചികിത്സയ്ക്കും ആയി രാമചന്ദ്രനെ ഉത്സവങ്ങള്‍ക്ക് വിടാതെ കെട്ടിയതാണ്. തുടര്‍ന്ന് മദപ്പാടിലേക്കും അവന്‍ നീങ്ങി. ഏതാണ്ടു നാലു മുതല്‍ അഞ്ചുമാസം വരെ നീളുന്ന മദപ്പാട് കഴിഞ്ഞു ഡിസബറില്‍ ആണ് ഒന്നാം പാപ്പാന്‍ മണിയുടെ നേതൃത്വത്തില്‍ അഴിച്ചത്. തുടര്‍ന്ന് പതിനഞ്ചു ദിവസത്തെ വിശ്രമം വേറെ.

ഡോക്ടര്‍മാര്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2013 ജനുവരി രണ്ടാം വാരം ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയത്. അവിടെ ഒരിടത്തും കുഴപ്പം ഉണ്ടാക്കുകയും ചെയ്തില്ല.

പെരുമ്പാവൂരിലെ അപകടത്തിനു ശേഷം വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്ത് കോടനാട്ടേക്ക് കൊണ്ടു പോകുന്നതിനു മുമ്പായി വനം വകുപ്പ് ഉദ്യോഗ്സ്ഥരും വെറ്റിനറി ഡോക്ടര്‍മാരും രാമചന്ദ്രനെ പരിശോധിച്ചെങ്കിലും മദപ്പാടുള്ളതായി കണ്ടില്ല. പാപ്പാന്മാരുടെ നിര്‍ദ്ദേശം അനുസരിക്കുകയും ലോറിയില്‍ കയറുകയും ചെയ്തു.

ഡോക്ടര്‍മാര്‍ എന്തു വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയാലും രാമചന്ദ്രനെ പോലെ കരുത്തനായ ഒരു ആനയെ മദപ്പാടു ള്ളപ്പോള്‍ എഴുന്നള്ളിക്കുവാന്‍ പറ്റില്ല. ആദ്യത്തെ ദിവസങ്ങളില്‍ തന്നെ ആന തെറ്റിയിരിക്കും. മദപ്പാടുള്ള അവസ്ഥയില്‍ രാമന്‍ ചട്ടക്കാരെ അടുപ്പിക്കില്ല. എന്നാല്‍ സ്ത്രീകള്‍ അടക്കം പേരാമംഗലത്തുള്ള പലരും അവനു വെള്ളവും തീറ്റയും നല്‍കും.

ഇത് മനസ്സിലാക്കുവാന്‍ യൂറ്റൂബില്‍ ഒന്ന് തപ്പിയാല്‍ മതി കൈരളി ടി.വിയുടെ ഈ4 എലിഫെന്റ് പ്രോഗ്രാമ്മില്‍ തന്നെ ഇതു വന്നിട്ടുള്ളതാണ്. നേരു അറിയിക്കുവാനുള്ള’ വ്യഗ്രതയിലാകാം വര്‍ഷം തോറും ഇരുന്നൂറോളം ഉത്സവങ്ങളില്‍ രാമചന്ദ്രന്‍ പങ്കെടുക്കുന്നതായി പറയുന്നത്.
അടുത്ത പേജില്‍ തുടരുന്നു

Advertisement