ദ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും തമ്മില്‍ ‘പരസ്യ’ അടി
India
ദ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും തമ്മില്‍ ‘പരസ്യ’ അടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2012, 9:10 am

വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യാനും വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മാധ്യമങ്ങള്‍ എന്തും ചെയ്യും. ഒരു പരിധിവരെ ഈ കളിയില്‍ നിന്നും മാറിനിന്ന പത്രമാണ് ദ ഹിന്ദു. പക്ഷെ മിണ്ടാതിരിക്കുന്നത് കണ്ട് തലയില്‍ കയറാന്‍ നോക്കിയാല്‍ ഹിന്ദുവും കടിക്കും. അത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാവും.

ടൈംസ് ഓഫ് ഇന്ത്യ ഒന്നടിച്ചപ്പോള്‍ ഹിന്ദു മൂന്ന് തവണ തിരിച്ചടിച്ചു.  തമിഴ്‌നാട്ടില്‍ ദ ഹിന്ദുവിന്റെ കുത്തക തകര്‍ക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ ഇറക്കിയ പരസ്യം കാണുക.

ദ ഹിന്ദുവിന്റെ മൂന്ന് മറുപടികളും. ഈ പരസ്യങ്ങള്‍ കണ്ട് ടൈംസ് ഓഫ് ഇന്ത്യയുടെയും ദ ഹിന്ദുവിന്റെയും വായനക്കാര്‍ സ്വയം വിലയിരുത്തുക. കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. കണ്ട് മനസിലാക്കുക.

ഫെബ്രുവരി ഒന്നാം തിയതി ടൈംസ് ഓഫ് ഇന്ത്യ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും യോജിച്ചാണ് പത്രം വിപണിയിലെത്തിക്കുന്നത്. ഇത് മനോരമയ്ക്കും ചില ഇംഗ്ലീഷ് പത്രങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ട്. പുതിയ ഇത്തരം രസികന്‍ “പരസ്യ” അടികള്‍ക്കായി വായനക്കാര്‍ക്ക് കാത്തിരിക്കാം.