എഡിറ്റര്‍
എഡിറ്റര്‍
കാറ്റിനുപോലും ചോരയുടെ മണമുള്ള ബോംബെയില്‍ നിന്നും ഡേവിഡ് നൈനാന്‍ വരുന്നു; ദി ഗ്രേറ്റ് ഫാദര്‍ ടീസര്‍ പുറത്ത്
എഡിറ്റര്‍
Tuesday 14th March 2017 6:43pm

കാറ്റിനു പോലും ചോരയുടെ മണമുള്ള മുംബൈയുടെ തെരുവുകളില്‍ നിന്നും ഡേവിഡ് നൈനാന്‍ വരികയാണ്. മമ്മൂട്ടി നായകനായെത്തുന്ന ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ പുറത്ത് എത്തിയിരിക്കുകയാണ്. മെഗാസ്റ്റാറിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്.

ആദ്യമിറങ്ങിയ ടീസറിനെന്നപോലെ രണ്ടാമത്തെ ടീസറിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചു വരുന്നത്. മിനുറ്റുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ടീസര്‍ കണ്ടു കഴിഞ്ഞത്.


Also Read: ടി.എം. ഹര്‍ഷന്‍ മാതൃഭൂമിയില്‍ നിന്നും രാജിവച്ചു; രാജി മാനേജുമെന്റിന്റെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച്


മമ്മൂട്ടിയുടെ ഡേവിഡ് നൈനാനെ കുറിച്ച് മകള്‍ സുഹൃത്തുക്കളോട് പറയുന്നതാണ് ടീസര്‍. മമ്മൂട്ടിയുടെ മാസ് എന്‍ട്രി കാണിച്ച ആദ്യ ടീസറിന് യൂട്യൂബില്‍ എട്ടു മില്ല്യണ്‍ വ്യൂ ഉണ്ടായിരുന്നു.

നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് താരം ആര്യ വില്ലനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പൃഥിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാനസാണ് നിര്‍മ്മാണം. അടുത്തിറങ്ങിയ ചിത്രങ്ങളൊക്കെ പരാജയപ്പെട്ട മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഗ്രേറ്റ് ഫാദര്‍.

Advertisement