മുംബൈ: പ്രശസ്ത നടന്‍ അവതാര്‍ കിഷന്‍ ഹംഗാല്‍ അന്തരിച്ചു. 95 വയസായിരുന്നു. മുംബൈയിലെ ആശാ പരേഖ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആഗസ്റ്റ് 13നുണ്ടായ വീഴ്ചയില്‍ പരുക്കേറ്റ ഹംഗാലിനെ ആഗസ്റ്റ് 16നാണ് മുംബൈ സാന്റാക്രസിലെ ആഷാ പരേഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഹൃദയസംബന്ധമായ അസുഖവും ഹംഗാലിനുണ്ടായിരുന്നു.

Ads By Google

Subscribe Us:

200ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഹംഗാല്‍ ഹിന്ദി സിനിമ കണ്ട ഏറ്റവും മികച്ച സ്വഭാവ നടന്മാരിലൊരാളായിരുന്നു. ഷോലെ, ഐന, നമക്ക് ഹരാം എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

1967 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഇന്ന് ബോളിവുഡിലുള്ള മുന്‍നിര താരങ്ങളുടെ അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ ഹംഗാല്‍ ചെയ്തിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഹംഗാള്‍ ആഹാരത്തിനും ഭക്ഷണത്തിനും പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ സിനിമരംഗത്തുള്ളവരുടെ സഹായത്തോടെ അദ്ദേഹം ആ പ്രതിസന്ധി മറികടന്നു.

അടുത്തിടെ മധുബാല എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചിരുന്നു.