ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍നീക്കം; മുഖ്യമന്ത്രി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 1:16pm

തിരുവനന്തപുരം: നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍നീക്കം. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി റവന്യൂ, കൃഷി മന്ത്രിമാരുടെ യോഗം വിളിച്ചു.

നെല്‍വയല്‍, തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

നിയമത്തിലെ കടുത്ത നിര്‍ദേശങ്ങളില്‍ ഇളവിനും ആലോചനയുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയേക്കും.


ജയനഗറില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിന് മിന്നുന്ന ജയം; വിജയം 5000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍


ഇന്ന് ഉച്ചക്ക് 12 മണിക്കാണ് യോഗം. വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം കൊണ്ടുവരുന്നത്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ നിയമത്തില്‍ ഭേതഗതികള്‍ വരുത്തിയിരുന്നു.

പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു പ്രധാന ഭേദഗതി.

ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ സ്ഥലമെടുപ്പ് ഉദ്ദേശിച്ചായിരുന്നു ഭേദഗതി കൊണ്ടുവന്നത്. 2008നു മുമ്പുള്ള നെല്‍വയല്‍ നികത്തലുകള്‍ക്ക് പിഴ ഈടാക്കിക്കൊണ്ട് സാധൂകരണം നല്‍കാമെന്നും ഭേദഗതിയുണ്ടായിരുന്നു.

ഈ ഭേദഗതികളടങ്ങുന്ന ബില്ലാണ് ഇപ്പോള്‍ നിയമസഭ പരിഗണിക്കുന്നത്. നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ഇത് പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇടപെട്ട് അടിയന്തിരമായി യോഗം വിളിച്ചിരിക്കുന്നത്.

Advertisement