എഡിറ്റര്‍
എഡിറ്റര്‍
ട്രംപിന് കൈകൊടുക്കാതെ മെലാനിയക്ക് ഹസ്തദാനം നല്‍കി പോളണ്ട് പ്രഥമ വനിത; അന്തംവിട്ട് ട്രംപ്; വീഡിയോ
എഡിറ്റര്‍
Friday 7th July 2017 10:44am

വാര്‍സോ: അധികാരമേറ്റിട്ട് ആറ് മാസം മാത്രമായെങ്കിലും ഡൊണാള്‍ഡ് ട്രംപ് എന്നും വാര്‍ത്തയിലെ താരമാണ്. പല രാജ്യങ്ങളുടേയും സന്ദര്‍ശന വേളകളില്‍ ട്രംപിന് സംഭവിക്കുന്ന അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കാറുമുണ്ട്. അത്തരത്തില്‍ പോളണ്ട് സന്ദര്‍ശന വേളയില്‍ ട്രംപിന് കിട്ടിയ മുട്ടന്‍ പണിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്.

പോളണ്ട് പ്രസിഡന്റ് അന്ധ്രേസ് സെബാസ്റ്റിയന്‍ ഡ്യൂഡയും ഭാര്യ അഗതാ കോണ്‍ഹോസൂര്‍ ഡ്യൂഡയും ട്രംപും മെലാനിയ ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് സംഭവം.

ട്രംപ്, ഡ്യൂഡക്ക് ഹസ്തദാനം നല്‍കുകയും സംസാരിക്കുകയും ചെയ്യുകയും ഇതിന് പിന്നാലെ അഗത ഹസ്തദാനം നല്‍കാനായി ട്രംപിന്റെ അടുത്തേക്ക് എത്തി പെട്ടെന്ന് തിരിഞ്ഞ് മെലാനിയ്ക്ക് ഹസ്തദാനം നല്‍കി.

ഹസ്തദാനം പ്രതീക്ഷിച്ച് നിന്ന ട്രംപ് ആകെട്ട ഇത് കണ്ട് അന്ധാളിച്ചു നില്‍ക്കുകയും ചെയ്തു. എന്നാല്‍ യാതൊരു ഭാവമാറ്റവുമില്ലാതെ പ്രഥമ വനിത മെലാനികയ്ക്ക് കൈകൊടുത്ത് എത്തുകയും ചെയ്തു. ‘സ്വതന്ത്ര ലോകത്തിന്റെ പുതിയ നായികയാണ് പോളണ്ടിന്റെ പ്രഥമ വനിത’ എന്ന തലക്കെട്ടിലാണ് ട്വിറ്ററില്‍ വീഡിയോ പ്രചരിക്കുന്നത്.

Advertisement