എഡിറ്റര്‍
എഡിറ്റര്‍
ആമിര്‍ഖാന്റെയും കത്രീന കൈഫിന്റേയും പാവക്കുട്ടികള്‍ പുറത്തിറങ്ങി
എഡിറ്റര്‍
Wednesday 20th November 2013 10:40am

celebrity-dolls

ബോളിവുഡില്‍ ആദ്യമായി കഥാപാത്രങ്ങളുടെ പാവക്കുട്ടികളുമായി കത്രീന കൈഫും ആമിര്‍ഖാനും. ഇരുവരുടേയും പുതിയ ചിത്രം ധൂം 3 യിലെ കഥാപാത്രങ്ങളുടെ പാവക്കുട്ടികളാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ധൂം 3 യിലെ ഇരുവരുടേയും കഥാപാത്രങ്ങളായ സഹീര്‍ ആലിയ എന്നീ പേരുകളിലാണ് പാവക്കുട്ടികള്‍ എത്തുന്നത്. കാഴ്ച്ചയില്‍ കത്രീനയുടേയും ആമിറിന്റേയും രൂപസാദൃശ്യമുള്ള പാവക്കുട്ടികളാണിത്.

ധൂം 3 യുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പാവക്കുട്ടികള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തേ കത്രീന കൈഫിന്റെ രൂപ സാദൃശ്യമുള്ള ബാര്‍ബി ഡോള്‍ പുറത്തിറങ്ങിയിരുന്നു.

ഡിസംബറിലാണ് ധൂം 3 തിയേറ്ററുകളിലെത്തുന്നത്. ആമിര്‍ഖാന്‍ നെഗറ്റീവ് റോളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധൂം ശ്രേണിയിലെ സ്ഥിരം സാന്നിധ്യങ്ങളായ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പുതിയ ചിത്രത്തിലുമുണ്ട്.

Advertisement