എഡിറ്റര്‍
എഡിറ്റര്‍
കോക്‌ടെയില്‍ ഒരു തൃകോണ പ്രണയത്തിന്റെ കഥ
എഡിറ്റര്‍
Saturday 2nd June 2012 4:25pm

മുംബൈ : ബോളീവുഡില്‍ വീണ്ടുമൊരു തൃകോണ പ്രണയകഥ. നായകനായ സെയ്ഫ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദീപികയും ഡയാന പെന്റിയുമാണ് നായികമാര്‍. സെയ്ഫ് ദീപിക ജോഡികളുടെ മൂന്നാമത്തെ ചിത്രമാണ് കോക്‌ടെയില്‍.

തൃകോണ പ്രണയത്തിന്റെ രസങ്ങളുടെയും സങ്കീര്‍ണ്ണതകളുടേയും കഥയാണ് കോക്‌ടെയില്‍ പറയുന്നത്. ദല്‍ഹിയില്‍ നിന്ന്് ലണ്ടനിലെത്തിയ മീര (ഡയാന) പാരമ്പര്യമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന പെണ്‍കുട്ടിയാണ്. പുതിയ ലോകത്തിലെ മോഡേണ്‍ കള്‍ച്ചറിനോടൊന്നും അവള്‍ക്ക് താത്പര്യമില്ല. എന്നാല്‍ ദീപികയുടെ വെറോണിക്ക എന്ന കാഥാപാത്രം മീരയുടെ വിപരീത സ്വഭാവക്കാരിയാണ്.

ആധുനിക ലോകത്തിലെ ആധുനിക പെണ്‍കുട്ടിയാണ് വെറോണിക്ക. ഇവരുടെ ഇടയിലേക്കാണ് സെയ്ഫിന്റെ ഗൗതം എത്തുന്നത്. തികഞ്ഞ പൂവാലനായ ഗൗതം ലോകത്തുള്ള മുഴുവന്‍ പെണ്‍കുട്ടികളെയും വളച്ചെടുക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

വ്യത്യസ്തരായ ഈ മൂന്ന് പേര്‍ പരിചയപ്പെടുകയും ഒരുമിച്ച് താമസിക്കുകയും തുടങ്ങുന്നതോടെ കാര്യങ്ങള്‍ മാറുന്നു. സൗഹൃദവും പ്രണയവുമൊക്കെ ബന്ധത്തെ സങ്കീര്‍ണ്ണമാക്കുന്നു. പ്രണയവും സൗഹൃദവും ഉണ്ടാക്കുന്ന തമാശകളും ഇണക്കങ്ങളും പിണക്കങ്ങളും സങ്കീര്‍ണ്ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം.

രണ്‍ദീപ് ഹുഡ, ഡിംപിള്‍ കപാടിയ, ബൊമ്മന്‍ ഇറാനി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജുലൈ 13 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Advertisement